മട്ടന്നൂരില്‍ കനത്ത പോളിങ്; മലയോരത്ത് പോളിങ് കുറഞ്ഞു; കണ്ണൂരിന്‍റെ എംപി കസേരയില്‍ ആര്?

mv-jayarajan-k-sudhakaran
SHARE

കണ്ണൂരിൽ പോളിങ്ങ് ശതമാനം കുറഞ്ഞതു യുഡിഎഫിനും എൽഡിഎഫിനും ഒരു പോലെ ആശങ്ക. 2019 ൽ 83 ശതമാനത്തിനു മുകളിൽ പോയ പോളിങ്ങ് ഇത്തവണ 76 ൽ ഒതുങ്ങി. പാർട്ടി കോട്ടകളിൽ പോളിങ്ങ് ഉയർന്നത് എൽഡിഎഫിന് ആശ്വാസമാകുമ്പോൾ യുഡിഎഫിന് അവരുടെ മേഖലകളിൽ പലതിലും പോളിംങ്ങ് ഉയർത്താനുമായില്ല.

കണ്ണൂരിൽ കെ.സുധാകരനോ എം.വി. ജയരാജനോ , തിരഞ്ഞെടുപ്പിന് ശേഷവും ചോദ്യത്തിന്  പ്രവചനാതീതമെന്ന് ഉത്തരം പറയാം. ഭരണ വിരുദ്ധം വികാരം അലയടിച്ചെങ്കിൽ എം പിയായി  സുധാകരന് തുടരാം, സുധാകരൻ്റെ അസാനിധ്യം വോട്ടർമാർ കാര്യമാക്കിയിട്ടുണ്ടെങ്കിൽ എം വി ജയരാജന് എം പി കസേരയിൽ ഇരിക്കാം പാർലമെൻ്റിൽ പോകാം. കൂട്ടി കിഴികലിൻ്റെ ഇന്നലെ ഇരു മുന്നണികൾക്കും കല്ലുകടിയായത് പോളിങ്ങ് ശതമാനമാണ്. 

2019 നെക്കാൾ 7 ശതമാനം കുറഞ്ഞ് പോളിങ്ങ് 76.89ൽ എത്തിയത് കൂടുതൽ ആശങ്ക യുഡിഎഫിന് ഉണ്ടാക്കുന്നുണ്ട്. പോളിങ്ങ് കുറഞ്ഞത് എൽ ഡി എഫിനും ക്ഷീണമുണ്ടാക്കുന്നുണ്ടെങ്കിലും പാർട്ടി കോട്ടകളായ മട്ടന്നൂരിലും തളിപറമ്പിലും പോളി ങ്ങ് ശതമാനം 80 കടന്നത് അവർക്ക് പ്രതീക്ഷ നൽകുന്നു. യു ഡി എഫിൻ്റെ നിർണായക ശക്തികേന്ദ്രങ്ങളായ ഇരിക്കൂരും പേരാവൂരും പോളിങ്ങ് ശതമാനം 72.50 ഉം 74.54 ഉം മാണ്. പക്ഷേ പോളിങ്ങ് ശതമാനത്തിലെ കുറവിനെ വിജയ പ്രതീക്ഷയുമായി താരതമ്യപ്പെടുത്തുന്നില്ല കെ സുധാകരനും എം വി ജയരാജനും. 

ആരു ജയിച്ചാലും 10,000 ത്തിനപ്പുറം ഒരു ഭൂരിപക്ഷം കണ്ണൂരിൽ പ്രതീക്ഷിക്കേണ്ടതില്ല. മുസ്ലീം വോട്ടുകൾ നിർണായകമാകുന്ന കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ അവരുടെ പിന്തുണ നിർണായകവുമാണ്. പരമ്പരാഗതമായി യു ഡി എഫിന് ആശ്വാസ തീരം ഒരുക്കുന്നതാണ് ഈ വോട്ടുകൾ. അതെ സമയം മലയോര മേഖലകളിലെ ക്രിസ്ത്യൻ  വോട്ടുകൾ എന്നും സുരക്ഷ കവചം ഒരുക്കുന്ന യു ഡി എഫിന് ഇത്തവണത്തെ അവിടങ്ങളിലെ പോളിങ്ങ് ഇടിവ് ഉണ്ടാക്കുന്ന ആശങ്ക ചില്ലറയുമല്ല. പാർട്ടി വോട്ടുകൾ കൃത്യമായി പോൾ ചെയ്യിക്കാൻ അറിയാവുന്ന സി.പി.എമ്മിന് അവരുടെ ശക്തി കേന്ദ്രങ്ങളിലെ ഉയർന്ന പോളിങ്ങിലാണ് പ്രതീക്ഷ.

MORE IN KERALA
SHOW MORE