മുകേഷിന് അരലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷം കണക്കാക്കി എല്‍ഡിഎഫ്; സാമുദായികമായി വോട്ടുപിടിച്ചെന്ന് എന്‍കെ പ്രേമചന്ദ്രന്‍

kollam-loksabha
SHARE

കൊല്ലത്ത് അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എം മുകേഷ് വിജയിക്കുമെന്ന് എല്‍‍‍ഡിഎഫ് നേതൃത്വം. വര്‍ഗീയത പറഞ്ഞ് സിപിഎം ജില്ലാ െസക്രട്ടറി ഉള്‍പ്പെടെയുളളവര്‍ സാമുദായികമായി വോട്ടുപിടിച്ചെന്ന് എന്‍കെ പ്രേമചന്ദ്രന്‍ ആരോപിച്ചു. ത്രികോണമല്‍സരത്തിലേക്ക് കാര്യങ്ങളെത്തിച്ചെന്നാണ് എന്‍‍ഡിഎയുടെ അവകാശവാദം.

വോട്ടര്‍പട്ടികയില്‍ ഇരുപതിനായിരത്തിലധികം പുതിയവോട്ടര്‍മാര്‍ ചേര്‍ന്നിട്ടും 68.15 ആണ് പോളിങ് ശതമാനം. അറുപതിനായിരത്തോളം വോട്ടർമാർ വിദേശത്താണെന്നാണ് വിലയിരുത്തൽ. ചവറ, കുണ്ടറ, മണ്ഡലങ്ങളിലെ ഉയർന്ന പോളിങ് യുഡിഎഫിന് സഹായകമാണെങ്കിലും 2019 ലെ ഒന്നരലക്ഷം ഭൂരിപക്ഷത്തിലേക്ക് എത്തില്ല. വര്‍ഗീയത മാത്രമായിരുന്നു എല്‍‍ഡ‍ിഎഫിന്റെ പ്രചാരണവിഷയമെന്നും തനിക്കെതിരെ ലഘുലേഖ ഇറക്കിയതിന് പുറമേ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി സാമുദായികമായി വോട്ടുപിടിച്ചെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ ആരോപിച്ചു.

വോട്ടിങ് ശതമാനത്തിലെ കുറവ് യുഡിഎഫിനെ ബാധിക്കുമെന്ന് എൽഡിഎഫ്. പാർട്ടി വോട്ടുകൾക്ക് പുറമേ മുപ്പതിനായിരം വ്യക്തിഗതി വോട്ടുകൾ മുകേഷിന് ലഭിച്ചു. നാലരലക്ഷം വോട്ട് പിടിക്കും. ഭൂരിപക്ഷം അരലക്ഷം മുകേഷിന് ലഭിക്കുമെന്നാണ് എൽഡിഎഫിന്റെ കണക്ക്. 

2019 ൽ ബിജെപിക്ക് ലഭിച്ചത് ഒരുലക്ഷം വോട്ടായിരുന്നു. ചാത്തന്നൂര്‍, കുണ്ടറ മണ്ഡലങ്ങളിലെ ബിജെപി വോട്ടുകളിലാണ് പ്രതീക്ഷ. ഏകോപനമില്ലായ്മ പ്രചാരണത്തെ ബാധിച്ചെന്നാണ് പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ഉയര്‍ന്നചൂടും, പോളിങ് ബൂത്തുകളിലെ മെല്ലെപ്പോക്കും വോട്ടര്‍മാരെ മടുപ്പിച്ചതായി നേതാക്കള്‍ പങ്കുവയ്ക്കുന്നു. 

MORE IN KERALA
SHOW MORE