ചരക്ക് കപ്പലുകള്‍ക്ക് പ്രത്യേക കോറിഡോര്‍; എതിർപ്പുമായി മത്സ്യത്തൊഴിലാളികൾ

ചരക്ക് കപ്പലുകള്‍ക്ക് പ്രത്യേക കോറിഡോര്‍  ഏര്‍പ്പെടുത്താനുള്ള  കേന്ദ്രസര്‍ക്കാര്‍ നീക്കം പരമ്പരാഗത മത്സ്യബന്ധനം തര്‍ക്കുമെന്ന് മത്സ്യത്തൊഴിലാളികള്‍. തീരുമാനം  നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറം കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. 

ഈ സമൃദ്ധിയൊക്കെ ഇനി എത്രകാലമെന്നാണ് തീരപ്രദേശത്തിന്റെ ആശങ്ക. തുടര്‍ച്ചയായുണ്ടാകുന്ന കപ്പലപകടങ്ങളില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ രക്ഷിക്കാനെന്ന പേരില്‍ പടിഞ്ഞാറന്‍ തീരമേഖലയില്‍ ചരക്ക് കപ്പലുകള്‍ക്കായി പ്രത്യേക പാത  കൊണ്ടു വരാനാണ് നീക്കം സജീവമായിരിക്കുന്നത്. തീരത്തു നിന്ന് പതിനഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ ഇരുപത് നോട്ടിക്കല്‍ മൈല്‍ വീതിയില്‍ കോറിഡോറിനാണ് പദ്ധതി. തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം ആയിരക്കണക്കിന് വള്ളങ്ങളും ബോട്ടുകളും മീന്‍പിടിക്കുന്ന ഈ മേഖലയില്‍ പ്രത്യേക പാത വന്നാല്‍ മത്സ്യബന്ധന നിരോധനവും വരും. 

ഷിപ്പിങ് ഡയറക്ടര്‍ ജനറലിന്റെ നീക്കത്തിനെതിരെ നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറം  മന്ത്രി നിതിന്‍ ഗഡ്കരിക്ക് പരാതി നല്കി. 

ശക്തമായ സമരപരിപാടികള്‍ക്കും രൂപം നല്കുകയാണ് മത്സ്യത്തൊഴിലാളികള്‍.