മറയൂര്‍ ചന്ദനം ഇനി ചില്ലറയായും വില്‍പന നടത്തും

മറയൂര്‍ ചന്ദനം ഇനി ചില്ലറയായും വില്‍പന നടത്തും. കേരളത്തില്‍ തിരഞ്ഞെടുത്തിട്ടുള്ള ആറ് ഡിപ്പോകളിലായിരിക്കും ചന്ദന വില്‍പ്പന. മറയൂര്‍ ചന്ദനത്തില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിക്കാന്‍ ഇത് സഹായകമാകും എന്നാണ് പ്രതീക്ഷ.

ഇതുവരെ ലേലത്തിലൂടെ മാത്രം കച്ചവടം നടത്തിയിരുന്ന ചന്ദനത്തടിയാണ് ചില്ലറ വില്‍പനയ്ക്കെത്തുന്നത്. ഗോട്ട്‌ല, ബാഗ്രദാദ്, സാപ്‌വുഡ്, ബില്ലറ്റ് എന്നീ വിഭാഗങ്ങളിലുള്ള  ചന്ദനമാണ് ലഭ്യമാകുക.  50 ഗ്രാം മുതല്‍ 1 കിലോഗ്രാം വരെ തൂക്കമുള്ള  ചന്ദന തടിക്കഷ്ണങ്ങളാണ് വില്‍പന നടത്തുന്നത്. കൊല്ലം-കുളത്തുപുഴയിലും, പത്തനംതിട്ട-കോന്നി, എറണാകുളം-വീട്ടൂര്‍, കോഴിക്കോട്- ചാലിയം, കണ്ണൂര്‍-കണ്ണോത്ത്, കാസര്‍ഗോഡ്-പരപ്പ എന്നിവിടങ്ങളിലെ  ഡിപ്പോകളിലുമാണ് ചില്ലറ വില്‍പനക്കായി മറയൂര്‍ ചന്ദനം വെയ്ക്കുന്നത്.  തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിച്ച് ഒരാള്‍ക്ക് പരമാവതി ഒരു കിലോ ചന്ദനം വരെ വാങ്ങാം. എന്നാല്‍ ആരാധനാലയങ്ങള്‍, അംഗീകൃത കരകൗശല ശാലകള്‍, മരുന്ന് നിര്‍മാണ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് തൂക്കത്തില്‍ നിബന്ധകളില്ലാതെ ആവശ്യാനുസരണം ചന്ദനം വാങ്ങാം.

ക്ലാസ്സ് ഗോട്ട്‌ല ഇനത്തിലുള്ള ഒരു ഗ്രാം ചന്ദനത്തിന് 19 രൂപ 50 പൈസയും ഒരു കിലോയിക്ക് 19500 രൂപയും, ക്ലാസ്സ് ബാഗ്രദാദ് ഒരു ഗ്രാമിന് 17രൂപ 50 പൈസയും