സെര്‍വറില്‍ സൈബര്‍ ആക്രമണം; പ്രതിസന്ധിയിലായി കാൻസർ സെന്‍ററിലെ റേഡിയേഷൻ ചികിത്സ

Cancer-centre
SHARE

സൈബർ ആക്രമണമണത്തേത്തുടർന്ന് പ്രതിസന്ധിയിലായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്‍ററിലെ റേഡിയേഷൻ ചികിത്സ. പ്രതിദിനം നടക്കുന്ന 500 ഓളം പേരുടെ റേഡിയേഷൻ ചികിൽസയാണ് മുടങ്ങിയത്. വെള്ളിയാഴ്ചയോടെയെ  പൂർണതോതിൽ ചികിൽസകൾ പുനരാംരംഭിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു. 

ആർ സി സിയിൽ 20 ലക്ഷത്തിലേറെ രോഗികളുടെ ചികിൽസാ വിവരങ്ങൾ സൂക്ഷിക്കുന്ന സെർവറിലും റേഡിയേഷൻ ചികിത്സയുമായി ബന്ധപ്പെട്ട സെർവറിലുമാണ് സൈബർ ആക്രമണമുണ്ടായത്. തിങ്കളാഴ്ച രാവിലെ ആക്രമണം സ്ഥിരീകരിച്ചതോടെ റേഡിയേഷൻ നിർത്തി വച്ചു. ഇതോടെയാണ് നൂറു കണക്കിന് രോഗികളുടെ റേഡിയേഷൻ മുടങ്ങിയത്. വൈറസ് ആക്രമണമുണ്ടായതോടെ ചികിൽസാ ഉപകരണങ്ങളുടെ പ്രവർത്തനവും താറുമാറായി. ആദ്യം റേഡിയേഷൻ സോഫ്റ്റ് വെയർ ഹാങ്ങാകുകയും പിന്നീട് സ്കാൻ റിപ്പോർട്ടുകൾ സൂക്ഷിച്ചുള്ള സോഫ്റ്റ് വെയർ തകരാറിലാകുകയുമായിരുന്നു. രണ്ടു വർഷം മുമ്പ് ഡൽഹി എയിംസിലും സമാന രീതിയിൽ ആക്രമണമുണ്ടായിരുന്നു. സംസ്ഥാനത്തെ ആശുപത്രികളിൽ ഇത്തമൊരു ആക്രമണം ആദ്യമാണ്. സെർവറുകൾ വീണ്ടെടുത്തെങ്കിലും തുടർ ചികിൽസ രേഖകൾ നഷ്ടമാകുമോ എന്നാണ് ആശങ്ക. ചൈനീസ് ഉത്തര കൊറിയൻ ഹാക്കർമാരെയാണ് സൈബർ പൊലീസ് സംശയിക്കുന്നത്. 

Radiation treatment at Cancer Center in crisis 

MORE IN KERALA
SHOW MORE