സർക്കാർ ഓഫീസുകളും സ്തംഭിച്ചു; ജോലിക്കെത്തിയത് 16 ശതമാനം ജീവനക്കാർ മാത്രം

സംസ്ഥാനത്തെ സര്‍ക്കാര്‍ ഒാഫീസുകളുടെ പ്രവര്‍ത്തനം ബന്ദില്‍ സ്തംഭിച്ചു. സെക്രട്ടേറിയറ്റില്‍ 16 ശതമാനം ജീവനക്കാര്‍ മാത്രമാണ് ജോലിക്കെത്തിയത്. പ്രധാന സര്‍ക്കാര്‍ ഒാഫീസുകള്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തെ പബ്്ളിക്ക് ഒാഫീസില്‍ അഞ്ചും വികാസ് ഭവനില്‍ പത്ത്ശതമാനവുമാണ് ഹാജര്‍നില.. സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്കെത്താത്തതോടെ  പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പതുക്കെയായി. 

കോണ്‍ഗ്രസ് ആഹ്വാനംചെയ്ത ബന്ദിനൊപ്പം ഇടത് പാര്‍ട്ടികള്‍ കൂടിചേര്‍ന്നതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ഒാഫീസുകളും നിശ്ചലമായി. ഭരണപ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ഒരുമിച്ചതോടെ സേക്രട്ടേറിയറ്റില്‍ ഹാജര്‍നില 16 ശതമാനത്തിലേക്ക് ചുരുങ്ങി. ഹാജര്‍ പഞ്ച് ചെയ്യുന്ന 4797 ജീവനക്കാരാണ് സെക്രട്ടേറിയറ്റിലുള്ളത്. 792 പേര്‍മാത്രമാണ് ഇന്ന് ജോലിക്കെത്തിയത്.   പ്രധാനപ്പെട്ട ഡയറകേടറേറ്റുകളും കമ്മിഷണറേറ്റുകളും പ്രവര്‍ത്തിക്കുന്ന വികാസ്ഭവന്‍, പബ്്ളിക്ക് ഒാഫീസ് എന്നിവിടങ്ങളിലും ഹാജര്‍നില കുറവായിരുന്നു.

 വികാസ്ഭവനില്‍ പത്ത് ശതമാനവും പബ്്ളിക്ക് ഒാഫീസില്‍ അഞ്ച് ശതമാനവും ജീവനക്കാരെ ജോലിക്കെത്തിയുള്ളൂ. കലക്ടറേറ്റുകളിലും സ്ഥിതി വ്യത്യസ്തായിരുന്നില്ല. സര്‍ക്കാര്‍ ഒഫീസുകളിലെ ജീവനക്കാരുടെ ഹാജര്‍  മൂന്നിലൊന്നായി കുറഞ്ഞത് പ്രളയ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ ഒരു ദിവസത്തേക്ക് മെല്ലെയാകാന്‍ കാരണമായി.സ്്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല. മഴയിലും പ്രളയക്കെടുതിയിലും ഏറെ അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ട വിദ്യാഭ്യാസ സാഥാപനങ്ങള്‍ക്ക് ഒരു പ്രവൃത്തിദിവസം കൂടി നഷ്ടപ്പെട്ടു.