കേരളം മതേതരത്വത്തിന്റെ അവസാന തുരുത്ത്; ആനന്ദ് പട്‌വര്‍ധൻ

കേരളം മതേതരത്വത്തിന്റെ അവസാന തുരുത്തെന്ന് പ്രശസ്ത  ഡോക്യൂമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍. അഭിപ്രായസ്വതന്ത്ര്യം ഒട്ടുമില്ലാത്ത സാഹചര്യത്തിലാണ് രാജ്യം കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയുടെ ആദ്യ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്തു

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍  ഡോക്യുമെന്ററികള്‍ ഉയര്‍ത്തികാട്ടേണ്ടത് മതനിരപേക്ഷത ബോധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.  വര്‍ത്തമാന കാലത്തിന്റെ യഥാര്‍ഥ്യത്തിലേക്ക്  വെളിച്ചം പായിക്കണം. ഇത് ഒരുതരത്തില്‍നോക്കിയാല്‍ അപകടകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം ആദ്യ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ആനന്ദ് പട്്വര്‍ധന് സമ്മാനിച്ചു.. മതേരതരത്വത്തിന്റെ ദീപശീഖ മറ്റ് സംസ്ഥാനങ്ങളില്‍ കെട്ടു പോകുമ്പോള്‍ കേരളം അത് ഉയര്‍ത്തിപ്പിടിപ്പിച്ച് മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഡോക്യുമെന്ററി സംവിധായകന്‍ രാകേഷ് ശര്‍മയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വെല്ലുവിളികളാണ് ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ഹ്യൂമന്‍ ഫ്ളോ പ്രദര്‍ശിപ്പിച്ചു.  64 മത്സര ചിത്രങ്ങള്‍ ഉള്‍പ്പെടെ 200 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മേള 24 ന് സമാപിക്കും.