ചൂട് ഭയന്ന് വീട്ടിലിരിക്കാനാവില്ല; അടുപ്പ് പുകക്കാന്‍ കൊടുംവെയിലിലും കച്ചവടം

SHARE
heat

നാടാകെ  കനത്ത ചൂടിനെ നേരിടാനുള്ള കരുതലെടുക്കുമ്പോള്‍ അതിനൊന്നും പറ്റാത്തവരുമുണ്ട് നമുക്ക് ചുറ്റും. വീട്ടില്‍ അടുപ്പ് പുകയണെമെങ്കില്‍ കത്തുന്ന വെയിലിലും പണിക്കിറങ്ങേണ്ടി വരുന്നവര്‍. വഴിയരികുകളില്‍ കച്ചവടം ചെയ്യുന്ന തൊഴിലാളികളുടെ പൊള്ളുന്ന കാഴ്ച്ചകളാണിനി.  

പഴം പച്ചക്കറി കച്ചവടക്കാരാണ് അധികവും. രാവിലെ തുടങ്ങുന്ന ഈ നിപ്പ് വൈകുന്നേരംവരെ നീളും. അതിനിടയില്‍ ആരോഗ്യ സംരക്ഷണത്തിന് സമയം, കിട്ടില്ലപോലും. ചൂട് കൂടിയതോടെ കച്ചവടവും മോശം. എടുക്കുന്ന സാധനങ്ങളില്‍ അധികവും നശിച്ചുപോകുകയാണ് പതിവ്. കുട നിവര്‍ത്തിവച്ച് കച്ചവടം ചെയ്യുന്നവരുമുണ്ട്. എത്രയൊക്കെ തണലൊരുക്കാന്‍ നോക്കിയാലും ചൂടിന് തീവ്രതകൂടുന്നതോടെ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാകും. ഒരു ദിവസം കച്ചവടം ഉപേക്ഷിച്ചാല്‍ വീട് പട്ടിണിയാകും. പിന്നെങ്ങനെ ഈ മനുഷ്യര്‍ ചൂടിനെ പേടിച്ച് വീട്ടിലിരിക്കും. ഇവര്‍ക്ക് ഇറങ്ങിയെ തീരു,  ഉന്തുവണ്ടികളുമായി. 

street vendors are working in heat 

MORE IN KERALA
SHOW MORE