ട്രെയിൻ മാർഗമെത്തിക്കുന്ന മീനുകളിൽ പരിശോധന, ഫോര്‍മാലിൻ സാന്നിധ്യം കണ്ടെത്തിയില്ല

റയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയില്‍  മീനുകളില്‍ ഫോര്‍മാലിന്‍ സാന്നിധ്യം കണ്ടെത്താനായില്ല. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിച്ച മീനുകളാണ് പരിശോധിച്ചത്. 

ട്രെയിന്‍ മാര്‍ഗം കൊണ്ടുവരുന്ന മീനുകളില്‍ ഫോര്‍മാലിന്‍ അടക്കമുള്ള വിഷങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് രണ്ടു ദിവസങ്ങളായി മിന്നല്‍ പരിശോധന നടത്തിയത്. തിരുവനന്തപുരം , കൊല്ലം , എറണാകുളം സ്റ്റേഷനുകളില്‍ കഴിഞ്ഞ ദിവസം നടത്തിയതിന്റെ തുടര്‍ച്ചയായിരുന്നു ഇന്ന് പുലര്‍ച്ചെ കോഴിക്കോട്, തൃശ്ശൂര്‍,ഷൊര്‍ണ്ണൂര്‍ സ്റ്റേഷനുകളിലിറക്കിയ മീനുകള്‍ പരിശോധിച്ചത്. പ്രാഥമിക പരിശോധനയില്‍ വിഷസാന്നിധ്യം കണ്ടെത്താനായില്ല

റയില്‍വേ സ്റ്റേഷനുകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ അനലറ്റിക്കല്‍ ലാബുകളിലും  എറണാകുളത്തെ സെന്‍ട്രല്‍  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളിയുടെ ലാബിലും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും . ഇതിന്റെ ഫലം കിട്ടയതിന് ശേഷമേ തുടര്‍നടപടികളുണ്ടാകൂ.