കാവുമ്പായി കർഷക സമരനേതാവ് ഇ.കെ.നാരായണൻ നമ്പ്യാർക്ക് സിപിഐയുടെ ആദരം

കണ്ണൂർ കാവുമ്പായി കർഷക സമരനേതാവ് ഇ.കെ.നാരായണൻ നമ്പ്യാർക്ക് സിപിഐയുടെ ആദരം. വടക്കേ മലബാറിലെ ചരിത്ര സമരങ്ങളിൽ പങ്കെടുത്തവരിൽ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് നാരായണൻ നമ്പ്യാർ.

തൊണ്ണൂറ്റിനാലുകാരനായ നാരായണൻ നമ്പ്യാർക്ക് ഇതാദ്യമായാണ് വിപുലമായ ആദരം ലഭിക്കുന്നത്. അത് അന്നും ഇന്നും സ്നേഹിക്കുന്ന സിപിഐയുടെ വകയായതിനാല്‍ സന്തോഷം ഇരട്ടിയാക്കുന്നു. 

1946 ഡിസംബര്‍ മൂപ്പതിനാണ് കാവുമ്പായില്‍ ജന്മിത്ത സമ്പ്രദായത്തിനെതിരെ പോരാടിയ അഞ്ച് കര്‍ഷകരെ പ്രത്യേക പൊലീസ് സേന വെടിവച്ച് കൊലപ്പെടുത്തിയത്. ഇതിനെത്തുടര്‍ന്ന് നാരായണ്‍ നമ്പ്യാരെയും പിതാവ് രാമന്‍ നമ്പ്യാരെയും മറ്റ് കര്‍ഷക നേതാക്കളെയും സേലം ജയിലടച്ചു. ഇവിടെനിന്ന് നാരായണന്റെ കണ്‍മുന്‍പില്‍നിന്നാണ് പിതാവിനെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയത്. വെടിയേറ്റ് പരുക്കേറ്റ നാരായണന്‍ 1953ലാണ് നാട്ടില്‍ തിരിച്ചെത്തിയത്. സിപിഐയുടെ സംസ്ഥാന നേതാക്കളടക്കം നിരവധിപേരാണ് കാവുമ്പായിലുള്ള നാരായണന്റെ വീട്ടിലെത്തി ആദരം പ്രകടിപ്പിച്ചത്.