ബീറ്റ് ഒാഫീസര്‍ പിഎസ്്സി കാലാവധി നീട്ടല്‍; മുഖ്യമന്ത്രിക്ക് വനംമന്ത്രി കത്തയച്ചു

ബീറ്റ് ഫോറസ്റ്റ് ഒാഫീസര്‍മാരുടെ പി.എസ്്.സി പട്ടികയുെട കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വനംമന്ത്രി വീണ്ടും കത്തയച്ചു. പട്ടികയില്‍ പത്ത് ശതമാനത്തിന് പോലും ജോലിനല്‍കിയിട്ടില്ലെന്ന മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. വനംമന്ത്രിയുടെ ആദ്യ കത്ത് മുഖ്യമന്ത്രി മടക്കിയിരുന്നു. 

പത്ത് ശതമാനം ഉദ്യോഗാര്‍ഥികള്‍ക്ക് പോലും ജോലി നല്‍കാന്‍ ആകാത്ത സാഹചര്യത്തിലാണ് പിഎസ്്സി പട്ടികയുടെ കാലാവധി നീട്ടണമെന്ന് വനംമന്ത്രി നേരിട്ട് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍ ബീറ്റ് ഒാഫീസര്‍ പട്ടിക സേനാവിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അപേക്ഷ തള്ളി.എന്നാല്‍ ബീറ്റ് ഫോറസ്റ്റ് ഒാഫീസര്‍ തസ്തിക സേനാവിഭാഗത്തില്‍ ഉള്‍പ്പെടില്ലെന്ന് കാണിച്ചാണ് വനംമന്ത്രി വീണ്ടും കത്തയച്ചിരിക്കുന്നത്. 

സേനാവിഭാഗമല്ലാത്ത മറ്റെല്ലാ പിഎസ്്സി പട്ടികകളുടെയും കാലാവധി മൂന്ന് വര്‍ഷമാണെന്നിരിക്കെയാണ് ബീറ്റ് ഫോറസ്റ്റ് ഒാഫിസര്‍മാരുടെ പിഎസ്്സി പട്ടിക തിടുക്കത്തില്‍ റദ്ദാക്കുന്നത്.2017 ജനവരിയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ച അയ്യായിരലധികം പേര്‍ ഉള്ളലിസ്റ്റില്‍ നിന്ന് ജോലി ലഭിച്ചത് വെറും 450പേര്‍ക്ക് മാത്രമാണ് വിഎസ് രഞ്ജിത്