അനിയന്ത്രിത കീടനാശിനിപ്രയോഗത്തിനെതിരെ നടപടി

അനിയന്ത്രിത കീടനാശിനിപ്രയോഗം തടയാൻ സംസ്ഥാനത്തെ മുഴുവൻ തോട്ടം മേഖലയിലും വിൽപന സ്ഥലങ്ങളിലും ഈ മാസം 27 മുതൽ റെയ്ഡുകൾ നടത്തുമെന്ന് കൃഷിമന്ത്രി. ലൈസൻസ് സംവിധാനം ഇനിമുതൽ കർശനമാക്കും. തോട്ടം മേഖലയിലുള്ളവരിൽ രോഗങ്ങൾ കൂടുന്ന പ്രവണതയും മന്ത്രി ശരിവെച്ചു. വയനാട്ടിലെ തോട്ടങ്ങളിലെ കീടനാശിനിപ്രയോഗത്തെക്കുറിച്ചുള്ള മനോരമന്യൂസ് പരമ്പരയെത്തുടർന്നാണ് ഇടപെടൽ. 

ജില്ലാ കലക്ടർമാർക്കായിരിക്കും തീരുമാനം നടപ്പിലാക്കുന്നതിനുള്ള ചുമതല. ഉപയോഗിക്കുന്നവും വിൽക്കുന്നവരും കൃത്യമായ രേഖകൾ സമർപ്പിക്കണം. 

മാനദണ്ഡങ്ങൾ കർശനമാക്കും. തോട്ടങ്ങളിൽ കീടനാശിനികളുടെ അനിയന്ത്രിതമായ ഉപയോഗം ഇപ്പോഴും തുടരുന്നു. പല കീടനാശിനികളും ലേബൽമാറ്റി ഇപ്പോഴും വരുന്നു. തൊഴിലാളികൾക്കിടയിൽ ബോധവൽക്കണം നടത്താൻ നിർദേശം നൽകിയെന്നും കൃഷിമന്ത്രി വിഎസ് സുനിൽകുമാർ പറഞ്ഞു.

അമിത കീടനാശിനി പ്രയോഗം കാരണം തോട്ടം മേഖലയിലുള്ളവർ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നെന്ന് മന്ത്രി തന്നെ സമ്മതിക്കുന്നു. അങ്ങനെയെങ്കിൽ ഇരകളായവർക്ക് നീതിയും ഉറപ്പാക്കണം. കൃത്യമായ പഠനങ്ങളും നടത്തണം