വീടിന്റെ ടെറസിൽ കാർഷിക വിപ്ലവം; പച്ചക്കറി മുതൽ ഔഷധ സസ്യങ്ങൾ വരെ

എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ 1200 ചതുരശ്രയടി വിസ്തീർണ്ണമുള്ള വീടിന്റെ ടെറസിൽ വലിയൊരു കാർഷിക വിപ്ലവം തന്നെയാണ് സി. ഹരിഹരൻ സൃഷ്ടിച്ചിരിക്കുന്നത്. വിവിധയിനം പച്ചക്കറികൾ, വാഴ, ഡ്രാഗൺ ഫ്രൂട്ട്, മാവ്, തുടങ്ങി നിരവധി പഴവർഗ്ഗങ്ങൾ, ഫലവർഗങ്ങൾ, ഔഷധസസ്യങ്ങൾ, മുട്ടക്കോഴികൾ, മത്സ്യകൃഷി എന്നിവയാണ് ഈ കൊച്ചു വീടിന്റെ ടെറസ്സിലെ കൃഷിയിലുള്ളത്. കൃഷിയിൽ ലോകത്തിലെ തന്നെ ഏറ്റവും നൂതന ടെക്നോളജിയായ ഹൈഡ്രോപോണിക്സ് രീതിയിലാണ് ഹരിഹരൻ തന്റെ കൃഷിയിടം ഒരുക്കിയിരിക്കുന്നത്. കൃഷി ചെയ്യുക മാത്രമല്ല കൃഷിയിലേക്ക് മറ്റുള്ളവരെ ആകർഷിക്കുവാനും അവർക്ക് വേണ്ട വിദഗ്ധ പരിശീലനം നൽകുവാനും കൂടിയാണ് കർഷകനും നല്ലൊരു കാർഷിക വിദഗ്ധനുമായ ഹരിഹരന്റെ ശ്രമം. കൃഷി വിസ്മയം കാണുന്നതോടൊപ്പം ഹൈഡ്രോപോണിക്സ് കൃഷി രീതിയെ കൂടുതൽ അടുത്തറിയുകയും ചെയ്യാം ഈ വിഡിയോയിൽ....