പുലോസാന്‍ മുതൽ അബിയു വരെ; പതിനഞ്ചിലധികം പഴവ‍ര്‍ഗങ്ങള്‍; മലയോര മണ്ണിലെ വിജയഗാഥ

കുടിയേറ്റ മണ്ണില്‍ പഴകൃഷി ചെയ്ത് വിജയം കൊയ്തയാളാണ് കോഴിക്കോട് കൂരാച്ചുണ്ട് കല്ലാനോട് സ്വദേശി കടുകന്മാക്കല്‍  സജി മാത്യു.. ..എട്ടേക്കര്‍ തോട്ടത്തില്‍ മാങ്കോസ്റ്റിന്‍ , റംബൂട്ടാന്‍ , പുലോസാന്‍, ഡ്രാഗണ്‍ ഫ്രൂട്ട്, സാന്തോള്‍ , അബിയു, വിവിധയിനം  നാരകം ,ഒാറഞ്ച് , മാവ് , സപ്പോട്ട, ലോങ്ങന്‍  അങ്ങനെ പതിനഞ്ചിലധികം പഴവ‍ര്‍ഗങ്ങള്‍ കൃഷി ചെയ്യുന്നുണ്ട് സജി. വാണിജ്യാടിസ്ഥാനത്തില്‍ മാങ്കോസ്റ്റിനും റംബൂട്ടാനും പുലോസാനും  ഡ്രാഗണ്‍ ഫ്രൂട്ടുമാണ് കൃഷി ചെയ്യുന്നത്. പഴങ്ങള്‍ ഇത്തവണ വിദേശത്തേക്ക് കയറ്റി അയക്കാനും തുടങ്ങി.

കൃഷി ആനന്ദം മാത്രമല്ല മികച്ച വരുമാനം കൂടിയാണെന്ന് വിളിച്ചുപറയുകയാണ് സജി