അച്ഛന്റെ ഹോബി ഏറ്റെടുത്ത ‘ടെക്കി’ മകൻ; പന്തലിച്ച് വന്‍ ഔഷധസസ്യ തോട്ടം

പിതാവ് തുടങ്ങി വച്ച ഹോബി, തലമുറ കൈമാറിയെത്തിയപ്പോൾ പടർന്ന് പന്തലിച്ചത് മൂന്നര ഏക്കറിലെ ഔഷധ സസ്യങ്ങളുടെ അപൂർവ്വ ശേഖരമായാണ്. ചോറ്റാനിക്കരയിലെ എസെക്കിയേലിന്റെ ഐക്കരവേലിൽ  ഹെർബൽ ഗാർഡനിൽ ഇന്നുളളത് അഞ്ഞൂറോളം ഔഷധ സസ്യങ്ങളുടെ ഇന വൈവിധ്യം. ബാംഗ്ലൂരിൽ മൾട്ടിനാഷണൽ കമ്പനിയിൽ ഇലക്ട്രോണിക് ആർക്കിടെക്ട് ആയി ജോലി ചെയ്യുമ്പോഴും ആഴ്ച്ചയിൽ രണ്ട് ദിവസം കൃഷി പരിപാലനത്തിനായി മുടങ്ങാതെ എത്തും ഈ ടെക്കി യുവാവ്. വിഡിയോ കാണാം: