‘സീറോ ട്രാഫിക്’ വേണ്ട; തനിക്ക് വേണ്ടി ജനത്തെ തടയരുത്; കര്‍ശന നിര്‍ദേശവുമായി സിദ്ധരാമയ്യ

മുഖ്യമന്ത്രിയുടെ യാത്രക്കായി ഗതാഗതം നിയന്ത്രിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴികളിലെ ‘സീറോ ട്രാഫിക്’ നയം പിന്‍വലിക്കാനാണ് ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കിയത്. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് നേരില്‍ കണ്ടാണ് ഈ തീരുമാനമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അധികാരമേറ്റ് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ജനപ്രിയ തീരുമാനങ്ങളുമായി മുന്നോട്ടുപോവുകയാണ് സര്‍ക്കാര്‍.

കര്‍ണാടകയില്‍ കോൺഗ്രസ് നൽകിയ അഞ്ചിന വാഗ്ദാനങ്ങൾ

1. ഗൃഹ ജ്യോതി– എല്ലാ വീട്ടിലും 200 യൂണിറ്റ് വൈദ്യുതി സൗജന്യം

 2. ഗൃഹ ലക്ഷ്മി– എല്ലാ കുടുംബനാഥകൾക്കും മാസംതോറും 2000 രൂപ 

 3. അന്ന ഭാഗ്യ– ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് 10 കിലോ സൗജന്യ അരി

4. യുവനിധി– ബിരുദധാരികളായ യുവാക്കൾക്ക് രണ്ട് വർഷത്തേക്ക് മാസംതോറും 3000 രൂപ, തൊഴില്‍ രഹിതരായ ഡിപ്ലോമക്കാര്‍ക്ക് 1500 രൂപ ( ഈ ആനുകൂല്യം 18 മുതല്‍ 25 വരെ വയസ്സുള്ളവർക്ക് മാത്രം)

5. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര