'ജയിലിലിട്ടതിന് മറുപടി വോട്ടിലൂടെ'; വാക്കത്തോണുമായി ആം ആദ്മി പാര്‍ട്ടി

aam-admy
SHARE

കേജ്‍രിവാളിനെ ജയിലിലിട്ടതിന് മറുപടി വോട്ടിലൂടെയെന്ന പ്രചാരണമുയര്‍ത്തി വാക്കത്തോണുമായി ആം ആദ്മി പാര്‍ട്ടി. നൂറുകണക്കിന് പാര്‍‍ട്ടി പ്രവര്‍ത്തകര്‍ വാക്കത്തോണില്‍ പങ്കെടുത്തു. ഡല്‍ഹിയിലെ ഏഴ് സീറ്റും ഇന്ത്യ സഖ്യം വിജയിക്കുമെന്ന് എംപി സഞ്ജയ് സിങ് പറഞ്ഞു.

ഒപ്പുശേഖരിച്ചുള്ള പ്രചാരണം, ഫ്ലാഷ് മോബ്, ഇപ്പോള്‍ വാക്കത്തോണും. രാജ്യതലസ്ഥാനത്ത് ആപ്പ് മല്‍സരിക്കുന്ന നാല് സീറ്റും വിജയിക്കാന്‍ എല്ലാ പ്രചാരണ മാര്‍ഗങ്ങളും പുറത്തെടുക്കുകയാണ് പാര്‍ട്ടി.

ഡല്‍ഹി മന്ത്രിമാര്‍, പാര്‍ട്ടിയുടെ രാജ്യസഭ എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ വാക്കത്തോണില്‍ പങ്കെടുത്തു. ന്യൂഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി, വെസ്റ്റ് ഡല്‍ഹി മണ്ഡലങ്ങളിലാണ് ആം ആദ്മി പാര്‍ട്ടി മല്‍സരിക്കുന്നത്. വരുംദിവസങ്ങളില്‍ ഈ നാല് മണ്ഡലങ്ങളിലെയും വിവിധ കേന്ദ്രങ്ങളില്‍ പുതിയ പ്രചാരണ മാര്‍ഗങ്ങളുമായി ആപ്പ് കളം നിറയും.  ഡല്‍ഹിക്കാരുടെ പ്രിയ മുഖ്യമന്ത്രിയെ ജയിലിലിട്ടതിന് വോട്ടര്‍മാര്‍ ബിജെപിയോട് പകരം ചോദിക്കുമെന്ന് പാര്‍ട്ടി എംപി സഞ്ജയ് സിങ്. ഡല്‍ഹിയിലെ ഏഴ് സീറ്റും ഇത്തവണ ഇന്ത്യ സഖ്യത്തിന്. ഇന്നലെ അരവിന്ദ് കേജ്‍രിവാളിനെ ഡല്‍ഹിയിലെ താരപ്രചാരകരില്‍ ആദ്യപേരുകാരനായി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. 

Aam aadmi party walkathon

MORE IN INDIA
SHOW MORE