രേവണ്ണയെ കസ്റ്റഡിയില്‍ വിട്ടു; പ്രജ്വലിനായി വിലങ്ങൊരുക്കി പൊലീസ്

hd-revanna
Janatha Dal ( S ) Leader and Opposition Leader HD Revanna addressing media at Vidhana Soudha, in Bangalore on Tuesday 7th Sep 2010 #
SHARE

ലൈംഗിക പീഡനക്കേസുകളില്‍ അറസ്റ്റിലായ മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെ മകനും മുൻ മന്ത്രിയുമായ എച്ച്.ഡി.രേവണ്ണയെ 5 ദിവസത്തേ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രാഷ്ട്രീയ വൈരാഗ്യത്തോടെയുള്ളതാണ് കേസെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും രേവണ്ണ കോടതിയിലേക്ക് കൊണ്ടു പോകവേ മാധ്യമങ്ങളോട് പറഞ്ഞു.അതിനിടെ പീഡനക്കേസിൽ പ്രതിയായതിനെ തുടർന്നു രാജ്യം വിട്ട രേവണ്ണയുടെ മകനും ഹാസൻ എം.പിയുമായ പ്രജ്വല്‍ രേവണ്ണ ഉടൻ കീഴടുങ്ങുമെന്നാണ് സൂചന. 

അച്ഛന്‍ എച്ച്.ഡി.രേവണ്ണയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതിനിടെയാണു അടുത്ത നടപടിയിലേക്ക് എസ്.ഐ.ടി കടന്നത്. വിദേശത്തുള്ള പ്രജ്വലിനെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ സഹായം തേടും. ഇതിനായി ഇന്റര്‍പോളിന്റെ ഇന്ത്യയിലെ ഏജന്‍സിയായ സി.ബി.ഐയ്ക്ക് അപേക്ഷ നല്‍കും. ഇന്നലെ അന്വേഷണ സംഘത്തലവനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി പുരോഗതി വിലയിരുത്തിയിരുന്നു. ഈ സമയത്താണു രാജ്യാന്തരതലത്തിലുള്ള ലുക്ക് ഔട്ട് നോട്ടീസായ ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറത്തിക്കാന്‍ അനുമതി നല്‍കിയത്. ഇതുവഴി ജെ.ഡി.എസ് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി പ്രാജ്വലിന്റെ മടങ്ങി വരവ് നേരെത്തെയാക്കാണ് നീക്കം.  എച്ച്.ഡി.കുമാരസ്വാമി ഇന്ന് പ്രജ്വൽ മടങ്ങി വരും എന്ന സൂചന നേതാക്കൾക്കു നൽകി.ഇക്കാര്യം അന്വേഷണ സംഘത്തെയും അറിയിച്ചു. രേവണ്ണയുടെ അറസ്റ്റ് കേസിൻറെ ഭാഗം മാത്രമെന്ന് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാക്കളും പറയുന്നുണ്ടങ്കിലും മൂന്നാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ കോൺഗ്രസ് ഉയർത്തുന്നുണ്ട്.

അതേ സമയം കേസില്‍ രേവണ്ണയുടെ ഭാര്യ ഭവനായിയെയും ചോദ്യം ചെയ്തേക്കും. ഇവർ പറഞ്ഞയച്ചതാണു എന്ന് പരിചയപ്പെടുത്തിയ ആളാണ് ഇരയായ 42 കാരിയെ കടത്തി കൊണ്ടു പോയതെന്ന് മൈസൂര്‍ കെ.ആര്‍ നഗര്‍ പൊലീസിനു ലഭിച്ച പരാതിയിലുണ്ട്. ഇരയെ ഇന്നലെ മൈസുരു വിലെ ഹൊന്നൂരില്‍ നിന്ന് കണ്ടെത്തി.

H.D.Revanna sent to Police custody for 3 days

MORE IN INDIA
SHOW MORE