ഡല്‍ഹിയില്‍ കേന്ദ്രത്തിനെതിരെ സമരവുമായി കര്‍ണാടക; നയിച്ച് സിദ്ധരാമയ്യയും ഡികെയും

കേന്ദ്ര അവഗണനയ്ക്കെതിരെ ഡല്‍ഹിയില്‍ കര്‍ണാടക സർക്കാരിന്റെ സമരം. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ‍ഡി.കെ.ശിവകുമാർ, മന്ത്രിമാർ, എം.എൽ.എമാർ, എം.എൽ.സിമാർ , എം.പിമാർ തുടങ്ങിവർ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നു. ജന്തർ മന്തറിൽ ഒരു മണിവരെയാണ് പ്രതിഷേധം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വരൾച്ച തുടരവെ കേന്ദ്ര സർക്കാർ കോൺഗ്രസ് സർക്കാരിനെ പൂർണമായും അവഗണിക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്ന് വ്യക്തമാക്കിയാണ് സമരം.  ഇതേ വിഷയം ഉയത്തി  കേരളത്തിന്റെ നാളത്തെ ജന്തർമന്തർ പ്രതിഷേധത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എം.എൽ.എമാരും ഡൽഹിയിലെത്തി. 

നാളെ 11 മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ  ജന്ദർമന്തറിലേക്ക്‌ മാർച്ച്‌ നടത്തും. കേരളത്തിന്റെ ഡൽഹി പ്രതിഷേധത്തിൽ നിന്ന് സംസ്ഥാന കോൺഗ്രസ്  വിട്ടു നിൽക്കുമ്പോഴാണ് കോൺഗ്രസ് ഭരണത്തിലുള്ള കർണാടക ഇന്ന്  ഡൽഹിയിൽ പ്രതിഷേധിക്കുന്നത്. അസമത്വത്തിനെതിരെ ആര് സമരം നടത്തിയാലും പിന്തുണയ്ക്കുമെന്ന് കേരളത്തിന്‍റെ സമരത്തെ പിന്തുണച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും  ഊര്‍ജ മന്ത്രി കെ.ജെ.ജോര്‍ജും മനോരമ ന്യൂസിനോട് പറഞ്ഞു. 

CM Siddaramaiah, 135 MLAs kick off protest against Centre at Jantar Mantar