ബെംഗളുരുവില്‍ ഹോട്ടലിൽ സ്ഫോടനം; 9 പേര്‍ക്ക് പരുക്ക്; ഐഇഡി സ്ഫോടനമെന്ന് സിദ്ധരാമയ്യ

ബെംഗളുരുവിലെ ഹോട്ടലിൽ സ്ഫോടനത്തില്‍ രണ്ട് ജീവനക്കാര്‍ക്കടക്കം ഒന്‍പതു പേര്‍ക്ക് പരുക്കേറ്റു. ഐ ടി മേഖലയായ വൈറ്റ്ഫീൽഡ് ബ്രൂക്ക് ഫീൽഡിലെ  രാമേശ്വരം കഫേയുടെ ശാഖയിൽ ഒരു മണിയോടെ ആണ് സ്ഫോടനമുണ്ടായത്. ഐ.ഇ.ഡി സ്ഫോടനമാണ് നടന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.

9 Injured In Bomb Blast At Bengaluru's Rameshwaram Cafe