പൈന്‍ മരത്തിന്‍റെ ഇലയില്‍ വോട്ട്; ചത്തീസ്ഗഡിലെ വ്യത്യസ്തമായ പ്രചാരണരീതി

chhatisgarh
SHARE

പോളിങ് ശതമാനം കൂട്ടാന്‍  ചത്തീസ്ഗഡിലെ ആദിവാസി മേഖലകളില്‍ വ്യസ്തതമായ പ്രചാരണരീതിയുമായി സ്ത്രീകളുടെ കൂട്ടായ്മ.  പൈന്‍ മരത്തിന്‍റെ ഇലയില്‍ വോട്ട് ചെയ്യാനുള്ള സന്ദേശവുാണ്  സ്ത്രീകളുടെ സ്വയംസഹായം സംഘങ്ങള്‍ വീടുകള്‍ കയറിയിറങ്ങുന്നത് . വോട്ടര്‍മാരില്‍ സമ്മതിദാനവകാശത്തിന്‍റെ അവബോധം കൂട്ടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനാണ് സ്ത്രീകളെ സംഘങ്ങള്‍ക്ക് പിന്നില്‍ .  

മേയ് 7ന് മൂന്നാംഘട്ടത്തില്‍ പോളിങ് ബൂത്തിലേക്ക് പോകുന്ന പ്രധനപ്പെട്ട മണ്ഡലങ്ങളില്‍ ഒന്നാണ് സര്‍ഗുജ . കേന്ദ്രമന്ത്രിയായിരുന്ന രേണുക സിങ്ങിന്‍റെ സിറ്റിങ് മണ്ഡലമാണ് . ഇത്തവണ മല്‍സരിക്കുന്നത് ചിന്താമണി മഹാരാജ്. . വരുന്ന ഘട്ടത്തില്‍ പോളിങ് കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഈ മണ്ഡലത്തിലെ  ബല്‍റാംപൂരില്‍   സ്ത്രീകള്‍ ചെറു സംഘങ്ങളായി വീടുകള്‍  കയറിയിറങ്ങുന്നത്. പൈന്‍ മരത്തിന്‍റെ ഇലയില്‍ വോട്ട് ചെയ്യാനുള്ള സന്ദേശവും മഞ്ഞനിറത്തിലുള്ള അരിമണികളും എല്ലാവര്‍ക്കും സമ്മാനിക്കുന്നു. ജനാധിപത്യമൂല്യങ്ങളെപ്പറ്റി ആദിവാസി വിഭാഗങ്ങളിലെ കുടുംബങ്ങളെ ബോധവത്കരിച്ചു കൊണ്ട്  സംസാരിക്കും.

 വോട്ടെടുപ്പിന്‍റെ സമയവും ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചാണ് സ്ത്രീകളുടെ ഈ സംഘങ്ങള്‍ മടങ്ങുക.  ചത്തീസ്ഗഡില്‍ ആദ്യഘട്ടത്തില്‍  68.29 ശതമാനവും  രണ്ടാം ഘട്ടത്തില്‍ 76.24 ശതമാവുമായിരുന്നു വോട്ടിങ് .വരുന്ന ഘട്ടങ്ങളില്‍ ഇതില്‍ നിന്നും ശതമാനം ഉയര്‍ത്തുകയാണ് ലക്ഷ്യം

Campaign in chhattisgarh

MORE IN INDIA
SHOW MORE