ചെന്നൈയിൽ കാണാതായ വയോധികനെ കണ്ടെത്തി; രക്ഷകനായത് മലയാളി

ട്രെയിൻ യാത്രക്കിടെ കാണാതായ വയോധികനെ കണ്ടെത്തി. തൃശൂർ സ്വദേശിയും ചെന്നൈ തിരുവോട്ടിയൂർ സ്ട്രീറ്റ് നടരാജ ഗാർഡനിൽ താമസക്കാനുമായ എഴുപത്തിനാലുകാരൻ കണ്ണൻകുട്ടി നായരെയാണ് ഈറോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 5 കിലോമീറ്റർ അകലെനിന്ന് കണ്ടെത്തിയത്. ഓർമ്മകുറവുള്ള ഇദ്ദേഹം അലഞ്ഞുനടക്കുന്നത് കണ്ട് മലയാളിയായ ഉമ്മർ എന്നയാള്‍ മകനെ വിവരമറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച തിരുവനന്തപുരം ചെന്നൈ മെയിലിൽ സ്ലീപ്പർ ക്ലാസിൽ കുടുംബത്തോടൊപ്പം ചെന്നൈയിലേക്ക് പോകുകയായിരുന്ന  ഇയാൾ വാഷ് റൂം തേടി മറ്റൊരു കോച്ചിലെത്തുകയായിരുന്നു.

ടിക്കറ്റ് കൈവശമില്ലാത്തതിനെ തുടർന്ന് ടിടിഇ ജനറൽ കംപാർട്ടുമെൻറിൽ യാത്ര തുടരാൻ പ്ലാറ്റ്ഫോമിൽ ഇറക്കിവിട്ടു. തുടർന്നാണ് കാണാതായത്.