അപ്പാർട്ട്മെൻറ് സമുച്ചയങ്ങൾക്കിടെയില്‍ വീണ കുഞ്ഞിനെ അദ്ഭുതകരമായി രക്ഷപ്പെടുത്തി

ചെന്നൈയിൽ അപകടത്തിൽപ്പെട്ട പിഞ്ചുകുഞ്ഞിനെ അദ്ഭുതകരമായി രക്ഷപ്പെടുത്തി നാട്ടുകാർ. ആവഡിയിലുള്ള  അപ്പാർട്ട്മെൻറ് സമുച്ചയത്തിലാണ് കുട്ടി അപകടത്തിൽപ്പെട്ടത്. കെട്ടിടങ്ങൾക്കിടെയിലെ  റൂഫിംഗ് ഷീറ്റിൽ കുട്ടി വീഴുകയായിരുന്നു. എതിർവശത്തെ ഫ്ലാറ്റിൽ താമസിക്കുന്നവരാണ്  കുട്ടി റൂഫിംഗ് ഷീറ്റിന് അറ്റത്തായി കിടക്കുന്നത് ശ്രദ്ധിച്ചത്. പിന്നീട് ഓടി കൂടിയവർ താഴെ തുണി വിരിച്ചു പിടിക്കുകയും, മറ്റൊരാൾ താഴത്തെ നിലയിൽ നിന്നും കുട്ടിയെ വലിച്ചെടുക്കുകയും ആയിരുന്നു. അപ്പാർട്ട്മെൻറ് നിവാസികളുടെ സമയോചിത ഇടപെടലാണ് കുട്ടിക്ക് രക്ഷയായത്. അതേസമയം കുട്ടി എങ്ങനെ റൂഫിംഗ് ഷീറ്റിലേക്ക് വീണു എന്ന കാര്യത്തിൽ വ്യക്തതയില്ല