സ്റ്റാലിൻ തലൈവർ; ഒരുവർഷത്തിനിപ്പുറവും ജനപ്രീതിയിൽ ഒന്നാമൻ; സർവേ

ഒരു വർഷം മുൻപ് തിരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണെന്ന് സീ വോട്ടർ അഭിപ്രായ സർവേ ഫലം.  തമിഴ്നാടിനു പുറമേ കേരളം, ബംഗാൾ, പുതുച്ചേരി, അസം എന്നിവിടങ്ങളിലാണ് സർവേ നടത്തിയത്. 85ശതമാനം പേരും സ്റ്റാലിന്റെ പ്രവർത്തനങ്ങളെയും സർക്കാരിനെയും പ്രശംസിച്ചു. 

കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളിൽ 40 ശതമാനം പേർ അതൃപ്തി രേഖപ്പെടുത്തിയെന്നും സീ വോട്ടർ സർവേ പറയുന്നു.17ശതമാനം പേർ മാത്രമേ പൂർണ തൃപ്തി അറിയിച്ചുള്ളൂ.അടുത്ത പ്രധാനമന്ത്രിയാകാൻ നരേന്ദ്ര മോദിയെക്കാൾ രാഹുൽ ഗാന്ധിക്കാണു തമിഴ്നാട്ടിലെ 54ശതമാനം പേർ യോഗ്യത കാണുന്നത്.