മോദിയുടെ പിറന്നാൾ: ബിജെപി ആഘോഷത്തിനിടെ ഹീലിയം ബലൂൺ പൊട്ടിത്തെറിച്ചു

ചെന്നൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ആഘോഷത്തിനിടെ ഹീലിയം നിറച്ച ബലൂൺ പൊട്ടിത്തെറിച്ചു. ബിജെപി പ്രവർത്തകർ സംഘടിപ്പിച്ച ആഘോഷങ്ങൾക്കിടയിലാണ് അപകടം. ഹീലിയം നിറച്ച അലങ്കാര ബലൂണുകളാണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ 30 ബിജെപി പ്രവർത്തകർക്ക് പരുക്കേറ്റു. 

2,000 ബലൂണുകൾ ആകാശത്തേക്ക് പറത്തി വിടാനായിരുന്നു സംഘാടകരുടെ തീരുമാനം. എന്നാൽ ഈ ആഘോഷപരിപാടിക്ക് അനുവാദം വാങ്ങിയിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇതിനിടയിലാണ് ബലൂണുകൾ പൊട്ടിത്തെറിച്ചത്. പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ല. അപകടത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചാരിക്കുന്നുണ്ട്. വിഡിയോ കാണാം.