ഇന്ത്യൻ ഗാനം ആലപിച്ചു; പാകിസ്താൻ സ്കൂളിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കി

പ്രതീകാത്മക ചിത്രം

ഇന്ത്യൻ ഗാനം ആലപിക്കുകയും പതാക വീശുകയും ചെയ്തതിന്‍റെ പേരിൽ പാകിസ്താനിലെ സ്കൂളിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കി. പാകിസ്താനിലെ കറാച്ചിയിലാണ് സംഭവം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെയാണ് നടപടി. കാരണം കാണിക്കൽ നോട്ടീസ് അയച്ചതിനു തൊട്ടുപിന്നാലെയാണ് രജിസ്ട്രേഷൻ റദ്ദാക്കിയത്. 

സ്കൂളിൽ നടന്ന ഒരു ചടങ്ങിനിടെയാണ് വിദ്യാർത്ഥികൾ ഇന്ത്യൻ ഗാനം ആലപിക്കുകയും ഇന്ത്യയുടെ പതാക വീശുകയും ചെയ്തത്. ഇന്ത്യൻ സംസ്കാരത്തെ പ്രോത്സാഹിപ്പിച്ചു എന്നാരോപിച്ചാണ് നടപടി. 

മൂന്നു ദിവസത്തിനകം മറുപടി നൽകണമെന്ന് സ്കൂൾ മാനേജറോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്തതിനെത്തുർന്നാണ് നടപടി. 

വിവിധ രാജ്യങ്ങളുടെ സംസ്കാരങ്ങളെക്കുറിച്ച് മനസിലാക്കാനാണ് പരിപാടി നടത്തിയതെന്ന് സ്കൂള്‍ മാനേജ്മെന്‍റ് വിശദീകരിക്കുന്നു.