നേപ്പാളി സന്യാസിയായി ചൈനീസ് യുവതി ഡൽഹിയിൽ; ചാരയാകാമെന്ന് പൊലീസ്

വടക്കന്‍ ഡൽഹിയിലെ ടിബറ്റൻ അഭയാർഥി കേന്ദ്രത്തിൽ നിന്ന് ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്ന ചൈനീസ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് എന്ന് പറഞ്ഞ് ഇവിടെ എത്തിയതാണ് യുവതി. തിരിച്ചറിയൽ രേഖകളിൽ‍ ഡോൾമ ലാമ എന്നാണ് പേര്. എന്നാൽ യഥാർഥ പേര് കായ് റുവോ എന്നാണെന്ന് പൊലീസ് പറയുന്നു.

ഡൽഹി യൂണിവേഴ്‌സിറ്റിയുടെ നോർത്ത് കാമ്പസിനടുത്തുള്ള വിനോദസഞ്ചാരികൾക്കിടയിൽ പ്രശസ്തമായ ടിബറ്റൻ അഭയാർത്ഥി കോളനിയായ മജ്‌നു കാ ടില്ലയിലാണ് അവർ താമസിക്കുന്നത്. പരമ്പരാഗത രീതിയിലുള്ള ബുദ്ധ സന്യാസിയുടെ വേഷത്തിൽ, മുടി പറ്റെ വെട്ടിയാണ് ഇവർ ഇവിടെ കഴിയുന്നത്. 

ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസർ അല്ലെങ്കിൽ എഫ്‌ആർആർഒയുമായി ചേർത്ത് അവരുടെ രേഖകൾ പരിശോധിച്ചതായും 2019 ൽ ചൈനീസ് പാസ്‌പോർട്ട് ഉപയോഗിച്ചാണ് കായ് റുവോ ഇന്ത്യയിലെത്തിയതെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ, ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ചില നേതാക്കൾ തന്നെ കൊല്ലാൻ ആഗ്രഹിക്കുന്നുവെന്ന് അവർ വെളിപ്പെടുത്തിയതായി പൊലീസ് പറയുന്നു. ഇംഗ്ലീഷ്, മന്ദാരിൻ, നേപ്പാളി എന്നീ മുന്ന് ഭാ,കളും യുവതിക്ക് അറിയാം.