അച്ഛന്റേയും അമ്മാവന്റേയും പീഡനത്തിനിരയായി; തളരാതെ പഠിച്ചു; മിന്നും ജയവുമായി പെണ്‍കുട്ടികള്‍

exam
SHARE

അച്ഛനും അമ്മാവനും ബലാത്സംഗത്തിനിരയാക്കിയതിന്റെ ട്രോമയും അതിജീവിച്ച് പത്താം ക്ലാസ് പരീക്ഷയില്‍ മിന്നും വിജയം നേടി രണ്ട് മിടുക്കികള്‍. തെലങ്കാനയിലാണ് സംഭവം. ഭാവിയില്‍ പൊലീസുകാരവണം എന്നാണ് ഇരുവരുടേയും ആഗ്രഹം. 

15ാം വയസിലാണ് പെണ്‍കുട്ടികളിലൊരാള്‍ അച്ഛന്റെ പീഡനത്തിന് ഇരയാവുന്നത്. വയറുവേദനയെ തുടര്‍ന്ന് മുത്തശ്ശി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്നത്. ഗര്‍ഭം മാസങ്ങള്‍ പിന്നിട്ടതിനാല്‍ അലസിപ്പിക്കാനായില്ല. ഇതോടെ പെണ്‍കുട്ടി പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റി. 

പെണ്‍കുട്ടിയുടെ പിതാവിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 15 ലക്ഷം രൂപ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനും വിധിച്ചിരുന്നു. അമ്മാവനാണ് രണ്ടാമത്തെ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. എന്നാല്‍ ഇതേകുറിച്ച് വെളിപ്പെടുത്തിയപ്പോള്‍ പെണ്‍കുട്ടിയെ ബന്ധുക്കള്‍ അകറ്റി നിര്‍ത്തിയിരുന്നു. 9.3 ജിപിഎയോട് കൂടിയാണ് ഈ പെണ്‍കുട്ടി പത്താം ക്ലാസ് പാസായത്. 

MORE IN INDIA
SHOW MORE