‘പാക്കിസ്ഥാനിലേക്ക് ടീമിനെ അയക്കുന്നതില്‍ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കാനാവില്ല’; വ്യക്തമാക്കി ബിസിസിഐ

പാക്കിസ്ഥാനില്‍ നടക്കുന്ന അടുത്ത വര്‍ഷത്തെ ഏഷ്യാക്കപ്പിനെ ചൊല്ലിയുള്ള വിവാദം തുടരുന്നു. പാക്കിസ്ഥാനിലേക്ക് ടീമിനെ അയക്കുന്നതില്‍  സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കാനാവില്ലെന്ന് പുതിയ ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി. പ്രശ്നത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലായം അന്തിമതീരുമാനമെടുക്കുമെന്ന് കായിക മന്ത്രി അനുരാഗ് ഠാക്കൂറും വ്യക്തമാക്കി.

ട്വന്റി ട്വന്റി പുരുഷ ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാന്‍ മല്‍സരം ഞായറാഴ്ച നടക്കാനിരിക്കെയാണ് ഏഷ്യാ കപ്പിനെയും ഏഖദിന ലോകകപ്പിനെയും ചൊല്ലി വിവാദങ്ങളുണ്ടാകുന്നത്. വിവാദങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂര്‍.  താരങ്ങളുടെ സുരക്ഷയ്ക്കാണ് രാജ്യം പ്രാധാന്യം നല്‍കുന്നത്. അതിനാല്‍ തന്നെ ആഭ്യന്തര മന്ത്രാലായം പ്രശ്നം പഠിച്ച് തീരുമാനമെടുക്കുമെന്നും അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. ബിസിസിഐയ്ക്ക് പ്രശ്നത്തില്‍ സ്വന്തം നിലയിക്ക് തീരുമാനം എടുക്കാനാകില്ലെന്ന് പുതിയ ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി പ്രതികരിച്ചു. മറ്റൊരു രാജ്യത്തേക്ക് ടൂര്‍ണമെന്റിന് പോകണമെങ്കിലും മറ്റ് രാജ്യങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വരണമെങ്കിലും ഗവണ്‍മെന്റിന്റെ അനുവാദം വേണം. അനുവാദം ലഭിച്ചാല്‍ ഏത് രാജ്യത്തേക്കും ടൂര്‍ണമെന്റിനായി പോകു്നനതിന് തടസമില്ലെന്നും ബിന്നി പ്രതികരിച്ചു. 

2023 ഏഷ്യാ കപ്പിനായി ഇന്ത്യ പാക്കിസ്ഥാനിലേക്കെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കഴിഞ്ഞ ദിവസം ബിസിസിഐ സെക്രട്ടറി ജയ്ഷാ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ടീം ഇന്ത്യയെട പാക്കിസ്ഥാനിലേക്ക് അയക്കില്ലെന്ന ജയ്ഷായുടെ പ്രതികരണത്തിന് പിന്നാലെ ഭീഷണിയുമായി  പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തി. ഇന്ത്യ പിന്‍മാറുകയോ വേദി മാറ്റുകയോ ചെയ്താല്‍ ഇന്ത്യയില്‍ നടക്കുന്ന അകദിന ലോകകപ്പില്‍ നിന്ന് പിന്‍മാറുമെന്ന് പിസിബി പ്രതികരിച്ചിരുന്നു. പ്രശ്നത്തില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം വിളിച്ച് തീരുമാനം എടുക്കമെന്നാണ്  പാക്കിസ്ഥാന്റെ ആവശ്യം.