ഇനി 12 മത്സരം; 4 സ്ഥാനം; 7 ടീമുകള്‍; പ്ലേഓഫ് സാധ്യതകള്‍

virat-kohli-1
SHARE

ഐപിഎല്ലില്‍ 58 ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. ഇനിയുള്ളത് 12 മത്സരങ്ങള്‍ കൂടി. 8 ജയവുമയി കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ആണ് പോയിന്റ് പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് രണ്ടാമതും. ഒരു ജയം കൂടി നേടിയാല്‍ കൊല്‍ക്കത്തയ്ക്കും രാജസ്ഥാനും പ്ലേഓഫ് ഉറപ്പിക്കാം. 

മോശം തുടക്കത്തിന് ശേഷം തിരികെ കയറിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ ഏഴാമത് എത്തിയെങ്കിലും പ്ലേഓഫ് സാധ്യത വിദൂരത്താണ്. പഞ്ചാബിനെതിരായ 60 റണ്‍സ് ജയത്തോടെ അഞ്ച് ജയം ഏഴ് തോല്‍വി എന്ന നിലയിലാണ് ആര്‍സിബിയുടെ നില. രണ്ട് മത്സരങ്ങള്‍ കൂടി സീസണില്‍ ആര്‍സിബിക്ക് ശേഷിക്കുമ്പോള്‍ പ്ലേഓഫ് എത്തുക വെല്ലുവിളിയാണ്...

ഇനിയുള്ള രണ്ട് മത്സരങ്ങളിലും ജയം പിടിച്ചാല്‍ ആര്‍സിബിയുടെ പോയിന്റ് 14ലേക്ക് എത്തും. അതിനൊപ്പം നെറ്റ്റണ്‍റേറ്റിലും ആര്‍സിബിക്കും കൂട്ടര്‍ക്കും മികച്ച് നില്‍ക്കാനാവണം. ഡല്‍ഹി ക്യാപിറ്റല്‍സിനും ചെന്നൈ സൂപ്പര്‍ കിങ്സിനും എതിരെയാണ് ആര്‍സിബിയുടെ ഇനിയുള്ള മത്സരങ്ങള്‍. 

സീസണില്‍ ആറ് ജയവും അഞ്ച് തോല്‍വിയുമായാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നില്‍പ്പ്. ഇനിയുള്ള മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ജയിച്ചാല്‍ ചെന്നൈക്ക് പ്ലേഓഫ് സാധ്യതകള്‍ നിലനിര്‍ത്താം. ഇവിടെ നെറ്റ്റണ്‍റേറ്റും ചെന്നൈക്ക് നിര്‍ണായകമാണ്. ഏഴ് ജയവും അഞ്ച് തോല്‍വിയുമായി നില്‍ക്കുന്ന ഹൈദരാബാദിനും മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ചാല്‍ പ്ലേഓഫില്‍ കടക്കാം. 

ആറ് ജയവും ആറ് തോല്‍വിയുമായി 12 പോയിന്റോടെ നില്‍ക്കുന്ന ലഖ്നൗവിന് ഇനിയുള്ള അവരുടെ മത്സരങ്ങള്‍ വലിയ മാര്‍ജിനില്‍ ജയിക്കണം. ഡല്‍ഹിക്കും മുംബൈക്കും എതിരെയാണ് ഇനിയുള്ള ലഖ്നൗവിന്റെ മത്സരങ്ങള്‍. 

12 more matches, IPL playoff scenarios

MORE IN SPORTS
SHOW MORE