രാഹുല്‍ ദ്രാവിഡ് പടിയിറങ്ങുന്നു; പുതിയ പരിശീലകനെ തേടി ബിസിസിഐ

kohli-dravid
SHARE

ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ പുതിയ മുഖം തേടുന്നതായി റിപ്പോര്‍ട്ട്. രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ ബിസിസിഐ ഇനി പുതുക്കിയേക്കില്ലെന്നാണ് സൂചനകള്‍. പരിശീലക സ്ഥാനത്തേക്ക് അപേക്ഷ തേടിക്കൊണ്ട് ബിസിസിഐ ഉടന്‍ പരസ്യം ഇറക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു. 

ബിസിസിഐയുമായുള്ള രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ ഈ വര്‍ഷം ജൂണില്‍ അവസാനിക്കും. ജൂണിലാണ് ട്വന്റി20 ലോകകപ്പ് ആരംഭിക്കുന്നതും. 2021 നവംബറിലാണ് രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്. 2023 ഏകദിന ലോകകപ്പ് കഴിഞ്ഞതിന് പിന്നാലെ ദ്രാവിഡിന്റെ കരാര്‍ ബിസിസിഐ നീട്ടി. എന്നാല്‍ ഇത്തവണ വീണ്ടും മുഖ്യ പരിശീലക സ്ഥാനത്തേക്ക് എത്തണം എങ്കില്‍ ദ്രാവിഡ് വീണ്ടും അപേക്ഷ നല്‍കണം. 

ജൂണ്‍ വരെയാണ് രാഹുലിന്റെ കാലാവധി. വീണ്ടും അപേക്ഷിക്കാന്‍ ദ്രാവിഡ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് അത് ചെയ്യാം, ക്രിക്ബസിനോട് സംസാരിക്കവെ ജയ് ഷാ വ്യക്തമാക്കി. പുതിയ പരിശീലകന്‍ ഇന്ത്യന്‍ താരമാകുമോ വിദേശിയാകുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. സിഎസി ആണ് അത് തീരുമാനിക്കുന്നത്, ജയ് ഷാ പറഞ്ഞു. 

വ്യത്യസ്ത ഫോര്‍മാറ്റുകള്‍ക്ക് വ്യത്യസ്ത കോച്ച് എന്ന രീതി ഇന്ത്യ പരീക്ഷിക്കില്ലെന്നും ജയ് ഷാ പറഞ്ഞു. ഇംപാക്ട് പ്ലേയര്‍ റൂള്‍ പരീക്ഷണാടിസ്ഥാനത്തിലാണ്. ഈ റൂള്‍ സംബന്ധിച്ച് ഫ്രാഞ്ചൈസികളുമായും ബ്രോഡ്കാസ്റ്റേഴ്സുമായുമെല്ലാം സംസാരിച്ചിരുന്നു. അന്ന് ഇതിനെതിരെ ആരും സംസാരിച്ചില്ല, ജയ് ഷാ പറഞ്ഞു. 

Rahul Dravid to step down as head coach

MORE IN SPORTS
SHOW MORE