പാക് അധിനിവേശ കശ്മീര്‍ തിരിച്ചുപിടിക്കും: രാജ്നാഥ് സിങ്

പാക്കിസ്ഥാൻ അധിനിവേശം നടത്തിയ ഇന്ത്യൻ മണ്ണ് തിരിച്ചുപിടിക്കുമ്പോൾ മാത്രമേ ജമ്മുകശ്മീരിന്റെ വികസന ലക്ഷ്യം പൂർത്തിയാകൂവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. പിഒകെയിൽ പാക്കിസ്ഥാൻ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് മറുപടി പറയേണ്ടിവരുമെന്ന് ശ്രീനഗറിൽ സേനയുടെ ശൗര്യ ദിവസ് ആഘോഷത്തിൽ രാജ്നാഥ് സിങ് മുന്നറിയിപ്പ് നൽകി. വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കുകയാണ് പാക്കിസ്ഥാൻ. ഇതിന് അവർ കണക്ക് പറയേണ്ടിവരും. പാക്കിസ്ഥാൻ കൈവശംവച്ചിരിക്കുന്ന ഇന്ത്യയുടെ മണ്ണ് തിരിച്ചുപിടിക്കുക തന്നെ ചെയ്യും. ഭീകരരെ സൈന്യം വധിക്കുമ്പോൾ മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാണിക്കാൻ ഏറെ പേരുണ്ടെങ്കിലും വീരമൃത്യുവരിക്കുന്ന സൈനികർക്കുള്ള മനുഷ്യാവകാശങ്ങൾ എന്തുകൊണ്ടാണ് ഇവരാരും കാണാത്തതെന്നും രാജ്നാഥ് സിങ് ചോദിച്ചു.

Rajnath Singh hints at taking back Pakistan-occupied Kashmir