അമ്മ കുളിച്ചപ്പോൾ ഒളിഞ്ഞുനോക്കി; മകൻ സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു

അമ്മ കുളിച്ചുകൊണ്ടിരിക്കെ കുളിമുറിയിൽ ഒളിഞ്ഞുനോക്കിയെന്നാരോപിച്ച് മകൻ സുഹൃത്തിനെ കൊലപ്പെടുത്തി. ഹൈദരാബാദിലെ സെർലിംഗമ്പള്ളിയിലാണ് സംഭവം.

ഞായറാഴ്ച രാത്രി ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. അമ്മ കുളിച്ചുകൊണ്ടിരുന്നപ്പോൾ ഒളിഞ്ഞുനോക്കിയതാണ് മകനെ പ്രകോപിതനാക്കിയത്. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ മകൻ 23കാരനായ സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

സംഭവത്തിന് ശേഷം മകൻ പൊലീസിൽ കീഴടങ്ങി. കഴിഞ്ഞ മാസമാണ് സുഹൃത്ത് കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് മകന്‌ കണ്ടത്.