ശക്തമായ രാഷ്ട്രീയ നിലപാടിൽ ഗുജറാത്തിലെ മലയാളി വോട്ടർമാർ

ശക്തമായ രാഷ്ട്രീയ നിലപാടോടെയാണ് ഗുജറാത്തിലെ മലയാളികൾ നിയമസഭാ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. ചിലർ ബി.ജെ.പിയെ പരസ്യമായി പിന്തുണക്കുന്നു. മറ്റു ചിലർ ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നു. 

ഗുജറാത്ത് തിരഞ്ഞെടുപ്പിനെ ഏറെ പ്രാധാന്യത്തോടെയാണ് കേരളത്തിലെ നേതാക്കളും ജനങ്ങളും കാണുന്നത്. ഈ പശ്ചാത്തലത്തിൽ ഗുജറാത്തിലെ മലയാളികൾക്ക് എന്തു പറയാനുണ്ടെന്ന് അന്വേഷിക്കുകയാണ് ഞങ്ങൾ.ആദ്യമെത്തിയത്ത് അഹമ്മദാബാദ് കേരള സമാജത്തിൽ.73 വർഷം മുമ്പ് സ്ഥാപിതമായ കേരള സമാജത്തിൽ ഏഴായിരത്തിലേറെ കുടുംബങ്ങൾ അംഗങ്ങളാണ് 40 കിലോമീറ്റർ ചുറ്റളവിൽ 15 വാർഡുകളിലായാണ് പ്രവർത്തനം.ഭൂരിഭാഗം പേർക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്. 

വാപി മുതൽ പോർബന്ദർ വരെ പതിമൂന്നു ലക്ഷത്തിലേറെയാണ് മലയാളി ജനസംഖ്യ. പ്രദേശം മാറുന്നതിനനനുസരിച്ച് നിലപാടുകളും മാറുന്നു. ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജയുടെ മണ്ഡലമായ വട് വ യാണിത്.ഏറെ വ്യവസായങ്ങളുള്ള ഇവിടെ വൈകന്നേരം ഒരു മലയാളി കൂട്ടായ്മ. 

ബി.ജെ പി ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാൻ തയാറെടുക്കുകയാണ് ഇവർ. അതിന് കാരണം ഇതാണ്. മലയാളികളായ വ്യവസായികൾക്കും ഇതേ നിലപാട് തന്നെയാണ്