റായ്ബറേലിയില്‍ ജയിച്ചാല്‍ വയനാട് ഒഴിയുമോ? രാഹുല്‍ ഏത് മണ്ഡലം ഏറ്റെടുക്കും?

rahulcontestissue
SHARE

രാഹുല്‍ ഗാന്ധി റായ്ബറേലിയിലും മല്‍സരിക്കാന്‍ പത്രിക സമര്‍പ്പിച്ചതോടെ വയനാട് ലോക്സഭ മണ്ഡലത്തിന്‍റെ ഭാവി സംബന്ധിച്ച് ചര്‍ചകള്‍ ചൂട് പിടിക്കുന്നു. ഇരു മണ്ഡലങ്ങളിലും രാഹുല്‍ ജയിക്കുകയാണെങ്കില്‍ വയനാട് ഒഴിയാനാണ് സാധ്യത. 

ഗാന്ധി കുടുംബത്തിന്‍റെ പരമ്പരാഗത സീറ്റില്‍ രാഹുല്‍ ഗാന്ധി പൊരാട്ടത്തിനിറങ്ങുമ്പോള്‍ വയനാട്ടില്‍ ഇനിയെന്ത് എന്ന ചോദ്യവും പ്രസക്തമാകുന്നു. ഇരുപത് കൊല്ലമായി സോണിയ ഗാന്ധി പ്രതിനിധാനം ചെയ്തിരുന്ന യു.പിയിലെ റായ്ബറേലിയിലെ പോരാട്ടം വൈകാരികമായാണ് കോണ്‍ഗ്രസ് കാണുന്നത്. അതിനാല്‍ തന്നെ ലോക്സഭ തിരഞ്ഞെടുപ്പില്‍, മല്‍സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും രാഹുല്‍ ജയിച്ചാല്‍ വയനാട്ടില്‍ രാജി നല്‍കുമെന്നാണ് തിരഞ്ഞെടുപ്പ് വിദഗ്ദരുടെ നിരീക്ഷണം. എന്നാല്‍ ഈ വാദം വയനാട്ടിലെ കോണ്‍ഗ്രസ് നേതൃത്വം തള്ളുകയാണ്.

കണക്കുകൂട്ടലുകള്‍ തെറ്റിച്ച് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിന് സാധ്യത തെളിഞ്ഞാല്‍ സ്ഥാനാര്‍ഥി നിര്‍ണയം കോണ്‍ഗ്രസിന് പ്രതിസന്ധി ഉയര്‍ത്തിയേക്കാം. വയനാട് തന്‍റെ കുടുംബമെന്ന് പറയുന്ന രാഹുല്‍, പ്രിയങ്കയെ മല്‍സരിക്കാന്‍ നിര്‍ബന്ധിക്കുമൊ എന്നാണ് ചില ചര്‍ച്ചകള്‍. ദേശീയ നേതാക്കള്‍ മല്‍സരത്തിനില്ലെങ്കില്‍ മൂന്നാം സീറ്റ് ആവശ്യവുമായി മുസ്‌ലിം ലീഗ് വീണ്ടും രംഗത്തെത്തിയേക്കാം. ഉപതിരഞ്ഞെടുപ്പിനെ വോട്ടര്‍മാര്‍ എങ്ങനെ സ്വീകരിക്കുമെന്നതും നിര്‍ണായകമാകും.

What happens if rahul gandi wins wayanad and rae bareli

MORE IN INDIA
SHOW MORE