ദുര്‍മന്ത്രവാദം ആരോപിച്ച് രണ്ട് പേരെ ജീവനോടെ കത്തിച്ചുകൊന്നു; 15 പേര്‍ അറസ്റ്റില്‍

crime-scene-1-2
SHARE

മഹാരാഷ്ട്രയില്‍ ദുര്‍മന്ത്രവാദികള്‍ എന്ന് ആരോപിച്ച് രണ്ട് പേരെ ചുട്ടുകൊന്നു. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു സ്ത്രിയേയും പുരുഷനേയുമാണ് ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയത.് മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയിലാണ് സംഭവം. 

മെയ് ഒന്നിന് ബര്‍സെവാഡ ഗ്രാമത്തില്‍ പഞ്ചായത്ത് ചേരുകയും രണ്ട് പേര്‍ ദുര്‍മന്ത്രവാദം നടത്തുന്നതായി നാട്ടുകാര്‍ ആരോപിക്കുകയും ചെയ്തു. മൂന്ന് വയസ് പ്രായമുള്ള കുട്ടിയുടെ മരണത്തിന് പിന്നില്‍ ഇവരാണെന്നാണ് ഗ്രാമവാസികള്‍ ആരോപിച്ചത്. ബന്ദു തെലാമി എന്ന കുട്ടിയാണ് മരിച്ചത്. 

കുട്ടിയുടെ മരണത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ ദുര്‍മന്ത്രവാദികള്‍ എന്ന് ആരോപിച്ച് രണ്ട് പേരെ മര്‍ദിക്കുകയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. ജംനി ദേവജി(52), ദേഷു അറ്റ്ലാമി(57) എന്നിവരാണ് കൊല്ലപ്പെട്ടത്.

Two people were burned alive for alleged witchcraft

MORE IN INDIA
SHOW MORE