എക്കാലത്തെയും മികച്ച 10 നടന്മാർ ആരൊക്കെ? നിങ്ങള്‍ക്ക് പറയാം

ഇന്ത്യൻ സിനിമാലോകത്തെ എക്കാലത്തെയും മികച്ച 10 നടന്മാർ ആരൊക്കെ?. വലിയ നിര തന്നെ കാണും മികച്ച നടന്മാരായി, അതിൽ നിന്ന് 10 പേരെ തിരഞ്ഞെടുക്കുക ശ്രമകരവും. എന്നാൽ അതാരൊക്കെ എന്നറിയാൻ ഒരുങ്ങിയിരിക്കുകയാണ് യാഹൂ. ഇതിനായി ഒരു സർവേ ആണ് യാഹൂ ആരംഭിച്ചിരിക്കുന്നത്. 30 നടന്മാരുടെ പേരുകളാണ് പട്ടികയിലുള്ളത്. അതിൽ നിന്ന് മികച്ചതെന്ന് തോന്നുന്ന 10 പേരെയാണ് തിരഞ്ഞെടുക്കാനാകുക. മലയാളത്തിൽ നിന്ന് മമ്മൂട്ടിയും മോഹൻലാലുമാണ് പട്ടികയിലുള്ളത്. 

അമിതാഭ് ബച്ചൻ, കമൽ ഹാസൻ, രജനീകാന്ത്, മോഹൻലാൽ, മമ്മൂട്ടി, ദിലീപ് കുമാർ, ആമിർ ഖാൻ, നസറുദ്ദീൻ ഷാ, ശിവാജി ഗണേഷന്‍, എംജിആർ, ഇർഫാൻ ഖാൻ, ഓം പുരി, സൗമിത്ര ചാറ്റർജി, എൻടിആർ, ഷാരൂഖ് ഖാൻ, ഹൃതിക് റോഷൻ, ദേവ് ആനന്ദ് തുടങ്ങി നൂറ്റാണ്ട് കണ്ട മികച്ച നടന്മാരുടെ പേരുകളിൽ നിന്ന് ഒരാൾക്ക് 10 പേരെ തിരഞ്ഞെടുക്കാമെന്നാണ് സർവേയിൽ പറയുന്നത്. 

നിങ്ങൾക്കും തിരഞ്ഞെടുക്കാം. ഇവിടെ ക്ലിക്ക് ചെയ്യാം