ആവേശക്കുതിപ്പില്‍ ആവേശം; മൂന്നാം വാരം 350 സ്‌ക്രീനുകളില്‍ പ്രദര്‍ശനം

fahad-aavesham
SHARE

ഫഹദ് ഫാസില്‍ നായകനായെത്തിയ ആവേശം തിയറ്ററില്‍ വമ്പന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ആഗോളതലത്തില്‍ ചിത്രം 100 കോടി ക്ലബില്‍ ഇടംനേടിക്കഴിഞ്ഞു. കേരളത്തില്‍ നിന്ന് മാത്രം ചിത്രം 50 കോടിയിലധിം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിഷു റിലീസായെത്തിയ ചിത്രം മൂന്നാഴ്ച്ച പിന്നിടുമ്പോള്‍ 350ലധികം സ്‌ക്രീനുകള്‍ നിറഞ്ഞ് പ്രദര്‍ശനം തുടരുകയാണ്. ഫഹദിന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് രംഗണ്ണനെന്നാണ് പ്രേക്ഷകപ്രതികരണം.

ജയ് ഗണേഷ്, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ ചിത്രങ്ങള്‍ മല്‍സരമുഖത്തുണ്ടായിട്ടും ആവേശത്തിനും രംഗണ്ണനും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജീത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശത്തില്‍ ആശിഷ് വിദ്യാര്‍ത്ഥി, റോഷന്‍, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, നീരജ രാജേന്ദ്രന്‍, പൂജ മോഹന്‍രാജ്, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. ഛായാഗ്രാഹണം സമീര്‍ താഹിറും സംഗീതം സുഷിന്‍ ശ്യാമുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. 

സുഷിന്‍ ശ്യാമിന്‍റെ സംഗീതം തന്നെയാണ് ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണം. കൂടാതെ രംഗണ്ണന്‍റെ മുഴുനീള പ്രകടനവും ചിത്രത്തിന് കയ്യടിനേടിത്തരുന്നു. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ആവേശം നിര്‍മിച്ചിരിക്കുന്നത്. കൂടാതെ നസ്രിയ നസീമും ചിത്രത്തിലെ നിര്‍മാണ പങ്കാളിയാണ്. 

‘Aavesham’ box office collection and updates

MORE IN ENTERTAINMENT
SHOW MORE