ലോകകപ്പ്; 'സര്‍പ്രൈസ്' സമ്മാനവുമായി മോഹൻലാൽ; ഫുട്ബോൾ ആവേശം വാനോളം

ഫിഫ ലോകകപ്പ് ആവേശത്തിന് ആക്കം കൂട്ടാന്‍  'സര്‍പ്രൈസ്' സമ്മാനവുമായി  നടൻ മോഹൻലാൽ. ആരാധകര്‍ക്കായി  മോഹൻലാൽ ഒരുക്കിയ സംഗീത ആൽബം ഈ മാസം 30ന് ഖത്തറിൽ പ്രകാശനം ചെയ്യും. മോഹന്‍ലാല്‍സ് സല്യൂട്ടേഷന്‍ ടു ഖത്തര്‍ എന്ന നാല് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സംഗീതവും ഫുട്ബോളും കോർത്തിണക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്.  

ഫുട്‌ബോളിനോടുള്ള  ഇഷ്ടമാണ് ലോകകപ്പ് ആവേശത്തിലേയ്ക്ക് നീങ്ങുന്ന ആരാധകർക്ക് ഇത്തരത്തിലൊരു സ്നേഹസമ്മാനമൊരുക്കാൻ കാരണം. ഇനിയും സർപ്രൈസുകൾ ആരാധകർക്കായി കാത്തുവച്ചിട്ടുണ്ടെന്ന് സംഘടകർ അറിയിച്ചു. ഇന്ത്യന്‍ എംബസി എപ്പെക്‌സ് സംഘടനയായ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്‍ററും ഒലിവ് സുനോ റേഡിയോ നെറ്റ് വര്‍ക്കും ചേര്‍ന്നാണ് റിലീസിങ് നടത്തുന്നത്. 31ന് ഡൈന്‍ വിത്ത് മോഹന്‍ലാല്‍ എന്ന പരിപാടിയിലൂടെ മോഹന്‍ലാലുമായി നേരിട്ട് സംവദിക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്‍ററിന്‍റെ പരിപാടിയിലും മോഹന്‍ലാല്‍ പങ്കെടുക്കും.