ഊർജസ്വലനായി ശ്രീനിവാസൻ; മോഹൻലാലിനൊപ്പം വിവാഹ ചടങ്ങിൽ; വിഡിയോ

നിറഞ്ഞ ചിരിയുമായി പൊതുവേദിയിൽ വീണ്ടും ശ്രീനിവാസൻ. നിർമാതാവും മെറിലാന്റ് സ്റ്റുഡിയോ ഉടമ പി. സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനുമായ വിശാഖിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് ശ്രീനിവാസൻ എത്തിയത്. മകൻ വിനീതാണ് കാറിൽ നിന്നിറങ്ങിയ അദ്ദേഹത്തെ വിവാഹ വേദിയിലേക്ക് എത്തിച്ചത്. ചിരിച്ചുല്ലസിച്ച് മോഹൻലാലിനൊപ്പം സന്തോഷം പങ്കിടുന്നതിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. 

ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് വിശ്രമത്തിലായിരുന്ന ശ്രീനിവാസൻ, നവാഗതനായ ജയലാൽ ദിവാകരന്റെ  'കുറുക്കൻ' സിനിമയിലൂടെ വീണ്ടും സജീവമാകും.