'ഇനി ആര് ഭരിക്കണമെന്ന് ഞാന്‍ കൂടി തീരുമാനിക്കും'; വൈറലായി മീനാക്ഷിയുടെ കുറിപ്പ്

meenakshy-anoop-vote-post
SHARE

ആദ്യമായി വോട്ട് രേഖപ്പെടുത്താൻ കഴിയുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി മീനാക്ഷി അനൂപ്. ഇവിടെ ആര് ഭരിക്കണം എന്ന്, ഇനി ഞാൻ കൂടി തീരുമാനിക്കും എന്ന് മീനാക്ഷി കുറിച്ചു.  വോട്ട് ചെയ്യാനുള്ള സ്ലിപ്പിന്‍റെ ചിത്രം പങ്കുവച്ചായിരുന്നു താരത്തിന്‍റെ പ്രതികരണം. സ്ലിപ്പിൽ മീനാക്ഷിയുടെ യഥാർഥ പേരായ അനുനയ അനൂപ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പട്ട്യാലിമറ്റം എൽപി സ്കൂളിലാണ് മീനാക്ഷി വോട്ട് രേഖപ്പെടുത്തുന്നത്. 

പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ഇനി ഞാനൂടി തീരുമാനിക്കും ആര് ഭരിക്കണോന്ന്... ആഹാ... (ആദ്യായിട്ട് വോട്ട് ചെയ്യാൻ പോവാണ് ..അയിനാണ് )

ഇതിനോടകം തന്നെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പോസ്റ്റ് വന്നതിനു പിന്നാലെ നിരവധിയാളുകളാണ് കമന്‍റുകളുമായെത്തുന്നത്. കന്നി വോട്ടിന് ആശംസകള്‍ നേരുന്നവരും കുറവല്ല. മീനാക്ഷിയുടെ ശരിയായ പേര് ഇതായിരുന്നല്ലേ എന്നു അദ്ഭുതപ്പെടുന്നവരും ഏറെയാണ്. 

ആരാണ് അനുനയ, കന്നി വോട്ട് കള്ള വോട്ട് ആണോ  എന്നാണ് ചിലർ ചോദിക്കുന്നത്. ആധാർ തെളിവുണ്ട് എന്നായിരുന്നു മീനാക്ഷിയുടെ രസികന്‍ മറുപടി.  അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന ബാലതാരമാണ് ബേബി മീനാക്ഷി. 

MORE IN ENTERTAINMENT
SHOW MORE