‘എന്റമ്മോ എന്തൊരു ചൂട്!’ ശ്രീലങ്കയില്‍ നിന്നെത്തി വോട്ടുചെയ്ത് നടി അന്ന രാജന്‍

anna-rajan-lichi
SHARE

‘വോട്ട് പൗരന്റെ അവകാശമാണ്’. ഏത് പ്രതികൂല സാഹചര്യത്തിലും അത് വിനിയോഗിക്കണമെന്ന് ‘അങ്കമാലി ഡയറീസി’ലൂടെ പ്രശസ്തയായ ചലച്ചിത്രതാരം അന്ന രാജന്‍. ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ ശ്രീലങ്കയില്‍ നിന്നെത്തിയാണ് അന്ന കൊച്ചിയില്‍ വോട്ട് രേഖപ്പെടുത്തിയത്. കേരളത്തിലെപ്പോലെ  ശ്രീലങ്കയിലും കൊടുംചൂടാണെന്ന് താരം പറഞ്ഞു.  

2017ല്‍ പുറത്തിറങ്ങിയ അങ്കമാലി ഡയറീസിലൂടെയാണ് അന്ന രേഷ്മ രാജന്‍ ശ്രദ്ധ നേടുന്നത്. ആ സിനിമയിലെ ലിച്ചി എന്ന കഥാപാത്രത്തിന്റെ പേരിലാണ് താരം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്. വെളിപാടിന്റെ പുസ്തകം, ലോനപ്പന്റെ മാമോദീസ, മധുരരാജ, സച്ചിന്‍, അയ്യപ്പനും കോശിയും, രണ്ട്, തിരമാലി, മിസ്റ്റര്‍ ഹാക്കര്‍ എന്നീ സിനിമകളിലും അഭിനയിച്ചു. കുടുംബസ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.



Actress Anna Reshma Rajan cast her vote in Kochi

MORE IN ENTERTAINMENT
SHOW MORE