ഉന്നതവിദ്യാഭ്യാസത്തിന്റെ വലിയ സാധ്യതകള്‍ പരിചയപ്പെടുത്തി ഹൊറൈസണ്‍ പ്രദര്‍ശനം

ഉന്നതവിദ്യാഭ്യാസത്തിന്റെ വലിയ സാധ്യതകള്‍ പരിചയപ്പെടുത്തി മലയാള മനോരമയുടെ ഹൊറൈസണ്‍ പ്രദര്‍ശനത്തിന് തുടക്കമായി. പാലാരിവട്ടം റിനൈ ഹോട്ടലിലെ പ്രദര്‍ശനം ഫോര്‍ട്ടുകൊച്ചി സബ് കലക്ടര്‍ പി.വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെയും വിദേശത്തെയും മികച്ച സര്‍വകലാശാലകളിലും കോളജുകളിലും ഉന്നതവിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പ്രദര്‍ശനത്തില്‍ ലഭിക്കും. മലയാള മനോരമ മാര്‍ക്കറ്റിങ് സര്‍വീസസ് ആന്‍ഡ് സൊല്യൂഷന്‍സ് വൈസ് പ്രസിഡന്റ് ജോയ് മാത്യു ഉള്‍പ്പെടെ പരിപാടിയില്‍ സംബന്ധിച്ചു. രാവിലെ 10.30 മുതല്‍ രാത്രി 7.30വരെയുള്ള പ്രദര്‍ശനം സൗജന്യമാണ്. 

The Horizon exhibition introduced the great possibilities of higher education