മംഗളവാര്‍ത്ത മുതല്‍ ഉയിര്‍പ്പ് വരെ; ബൈബിള്‍ കഥാചിത്രങ്ങളുമായി ബെന്‍സി

ബൈബിളിലെ പ്രധാന കഥാസന്ദര്‍ഭങ്ങള്‍ ചായക്കൂട്ടുകളിലാക്കി കൊച്ചി പള്ളുരുത്തി സ്വദേശിനി ബെന്‍സി ആന്‍റണി. ചിത്രങ്ങള്‍ വല്ലാര്‍പാടം ബസിലിക്ക ഹാളില്‍ പ്രദര്‍ശനത്തിനുണ്ട്. ബുധനാഴ്ച വരെ പ്രദര്‍ശനം കാണാം.

20 ചിത്രങ്ങള്‍. ബൈബിളിലെ എറ്റവും പ്രധാനപ്പെട്ട ഏടുകളാണ് അവ ഓരോന്നും. മംഗളവാര്‍ത്ത മുതല്‍ ഉയിര്‍പ്പ് വരെ. ഒരു വര്‍ഷമെടുത്താണ് ബെന്‍സി ആന്‍റണി അവ പൂര്‍ത്തിയാക്കിയത്. അക്രിലിക് ചായങ്ങളിലാണ് ചിത്രങ്ങള്‍. 

പ്രദര്‍ശനം കാണാനെത്തുന്നവരുടെ നല്ലവാക്കുകള്‍ ബെന്‍സിയ്ക്ക് നല്‍കുന്ന സന്തോഷം ചെറുതല്ല.  15 വര്‍ഷമായി ചിത്രരചനാ രംഗത്തുണ്ട്, ബെന്‍സി. ചെറുതും വലുതുമായ നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തുകയുണ്ടായി. ബൈബിള്‍ കഥാ ചിത്രങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തണമെന്നാണ് ആഗ്രഹം. അതിനായി, കൂടുതല്‍ ഇടങ്ങളില്‍ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കും. വല്ലാര്‍പാടം ബസിലിക്ക ഹാളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 7 വരെയാണ് പ്രദര്‍ശനം.

Bible art exhibition at kochi