33 തരം വ്യത്യസ്ത കുരിശുകളുടെ ശേഖരം; പ്രദര്‍ശനമൊരുക്കി വൈ എം സി എ

ഈസ്റ്ററിനോട് അടുക്കുന്ന ദിവസങ്ങളില്‍ കുരിശുകളുടെയും വിവിധ ഭാഷകളിലുളള ബൈബിളുകളുടേയും വലിയ ശേഖരം ശ്രദ്ധയാകര്‍ഷിക്കുന്നു. തിരുവനന്തപുരം വൈ എം സി എയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ഡോ ആര്‍തര്‍ ജേക്കബിന്റെ ശേഖരത്തിലുളളതാണ് കുരിശുകളുടെ അമൂല്യ ശേഖരം

പുരാതന കാലത്തു മുതല്‍ പ്രചാരത്തിലുണ്ടായിരുന്ന കുരിശുകളുടെ വിവിധനാടുകളില്‍ നിന്നുളള ശേഖരമാണ് പ്രദര്‍ശനത്തിലുളളത്. 

46 തരം കുരിശുകളുണ്ടെന്നാണ് അറിവ്. അതില്‍ 33 തരം കുരിശുകളും ഈ ശേഖരത്തിലുണ്ട്. നീറോ ചക്രവര്‍ത്തിയുടെ മതപീഡന കാലത്ത് ക്രിസ്ത്രീയ വിശ്വാസികള്‍ക്ക് പരസ്പരം തിരിച്ചറിയാനുളള ചിഹ്നങ്ങളിലൊന്നായിരുന്നു മീനിന്റെ രൂപത്തിലുളള ഈ കുരിശ്. ക്രിസ്തുവിനെ കുരിശിലേറ്റിയത് പോലെ തന്നെയും വധിക്കരുതെന്ന് ആവശ്യപ്പെട്ട  ശിഷ്യനായ പത്രോസ് തലകീഴായി  മരണം വരിച്ചത്  അനുസ്മരിപ്പിക്കുന്ന സെന്റ് പീറ്റേഴ്സ് കുരിശ്,  സുവിശേഷകരെ കൂടി പ്രതിനിധീകരിക്കുന്ന ജറുസലേം കുരിശ് , നെയ്ല്‍ ക്രോസ് , ഹോളി സ്പിരിറ്റ് ക്രോസ് തുടങ്ങിയവ. 

ഹീബ്രു , ഗ്രീക്ക് , ലാറ്റിന്‍ തുടങ്ങിയ മൂലഭാഷകളിലുളള ബൈബിളുകള്‍ , മലയാളത്തിലും തമിഴിലുമുളള കൈയെഴുത്ത് പ്രതികള്‍ യേശുവിന്റേതിന് സമാനമായി അതേതരം  മുള്‍ച്ചെടികൊണ്ട് നിര്‍മിച്ച മുള്‍ക്കിരീടം തുടങ്ങിയവയും കാണാം. കാര്‍ഷിക സര്‍വകലാശാല ഉദ്യോഗസ്ഥനായിരുന്ന ഡോ. ആര്‍തര്‍ ജേക്കബ് 30 ലേറെ വര്‍ഷങ്ങളില്‍ ശേഖരിച്ചതാണിവ. 

ymca with crosses exhibition