ഭൂമിക്ക് പുറത്ത് ജീവന്‍? ചോദ്യത്തിന് ഉത്തരമാകുന്നോ? പ്രതീക്ഷ

k2-18b
Artist Concept-Exoplanet K2-18 b (Image Credit: NASA)
SHARE

നൂറ്റാണ്ടുകളായി ശാസ്ത്രലോകം ഉത്തരമന്വേഷിക്കുന്ന ചോദ്യമാണ് ഭൂമിക്ക് പുറത്ത് ജീവനുണ്ടോ എന്നത്. നിരവധി തിയറികള്‍ ഈ ചോദ്യത്തെ ചുറ്റിപ്പറ്റി പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഉത്തരം മാത്രം ഏറെ അകലെയായിരുന്നു. ഒടുവില്‍ ആ ചോദ്യത്തിന് ഉത്തരം ലഭിക്കുകയാണോ? ഉടന്‍ തന്നെ ജെയിംസ് വെബ്ബ് ടെലിസ്കോപ്പിന് ഈ ചോദ്യത്തിന് ഉത്തരം നല്‍കാനാകും എന്നാണ് ശാസ്ത്രലോകം കരുതുന്നത്.

ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് K2-18b എന്ന് പേരുനല്‍കിയിരിക്കുന്ന ഗ്രഹത്തിന്‍റെ അന്തരീക്ഷത്തിൽ ജീവനുള്ള ഇടങ്ങളില്‍ നിന്ന് മാത്രം ഉല്‍പാദിപ്പിക്കാവുന്ന വാതകം കണ്ടെത്തിയതായാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. ഭൂമിയിൽ നിന്ന് 124 പ്രകാശവർഷം അകലെ ലിയോ നക്ഷത്രസമൂഹത്തിന് താഴെയായി K2-18 എന്ന നക്ഷത്രത്തിലാണ് ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത്.  

K2-18 ന് സൂര്യന്‍റെ പകുതിയോളം വലിപ്പമുണ്ടെന്നും ഭൂമിയുടെ 2.6 ഇരട്ടി വലിപ്പമുണ്ടെന്നുമാണ് കരുതുന്നത്. ശാസ്ത്രജ്ഞർ പറയുന്നതനുസരിച്ച് ഡൈമെഥൈൽ സൾഫൈഡ് (ഡിഎംഎസ്) എന്ന വാതകമാണ് ഗ്രഹത്തിന്‍റെ അന്തരീക്ഷത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇത് സമുദ്ര ആവാസവ്യവസ്ഥയുടെ ഭാഗമായ ഫൈറ്റോപ്ലാങ്ക്ടൺ ഉത്പാദിപ്പിച്ചതാകാം എന്നാണ് കരുതപ്പെടുന്നത്. ഗ്രഹത്തിന്‍റെ അന്തരീക്ഷത്തിൽ ഡിഎംഎസിന്‍റെ സാന്നിധ്യ ഉണ്ടെന്ന് 50 ശതമാനത്തിലധികം ഉറപ്പാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ജീവജാലങ്ങളില്ലാതെ ഡിഎംഎസ് ഉത്പാദിപ്പിക്കാൻ കഴിയും എന്ന് തെളിയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

Scientists have found dimethyl sulphide (DMS) gas in the K2-18b planet's atmosphere.

MORE IN SPOTLIGHT
SHOW MORE