കഴക്കൂട്ടത്ത് ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റ് പദ്ധതിയുമായി ഭീമ

തിരുവനന്തപുരം കഴക്കൂട്ടത്ത് ലക്ഷ്വറി അപ്പാർട്ടുമെന്റ് പദ്ധതിയുമായി ഭീമ ഗ്രൂപ്പ്. ഭീമ ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് വിഭാഗമായ അർബൻ സ്കേപ്പ് പ്രോപ്പർട്ടീസിന്റെ പുതിയ പദ്ധതിയായ  യു.എസ്‌.പി മിഡ്‌ടൗണിന്റെ ഭൂമി പൂജ നടത്തി.  USP ഉടമസ്ഥതയിലുള്ള ഭൂമിയില്‍ 19 നിലകളിലായി  2, 3 BHK അപ്പാർട്ടുമെൻ്റുകളാണ് പദ്ധതിയിലുള്ളത്. ടെക്നോപാര്‍ക്കിനും ഐടി ഹബ്ബിനും സമീപം താമസിക്കാന്‍ ആഗ്രഹിക്കുന്ന കുടുംബങ്ങളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഭീമാ ഗ്രൂപ്പ് ചെയർമാൻ ഡോ. ബി.ഗോവിന്ദൻ, മാനേജിംഗ് ഡയറക്ടർ എം.എസ്,സുഹാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

Bhima with a luxury apartment project in kazhakoottam