അങ്കമാലിയിൽ ത്രിദിന രാജ്യാന്തര ഫർണിച്ചർ എക്‌സ്‌പോ

furnitureexpo
SHARE

കൊച്ചി അങ്കമാലിയിൽ ത്രിദിന രാജ്യാന്തര ഫർണിച്ചർ എക്‌സ്‌പോയ്ക്ക് തുടക്കമായി. ഫർണിച്ചർ മാനുഫാക്ച്ചറേഴ്സ് ആൻഡ് മാർച്ചന്‍റ്സ് വെൽഫെയർ അസോസിയേഷനാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. വ്യവസായമന്ത്രി പി. രാജീവ് ഉദ്‌ഘാടനം ചെയ്തു. ഫർണിച്ചർ മേഖലയിലെ ആഗോള ട്രെൻഡുകൾ, നൂതന ഉത്‌പന്നങ്ങൾ, പുതിയ ഡിസൈനുകൾ എന്നിവ എക്സ്പോയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മുന്നൂറിലേറെ പ്രമുഖ ഫർണിച്ചർ ബ്രാൻഡുകളും 650ലേറെ സ്റ്റാളുകളും എക്സ്പോയിലുണ്ട്.  

MORE IN BUSINESS
SHOW MORE