സ്വര്‍ണത്തിന്‍റെ ഉറവിടം ഉപഭോക്താവിനറിയാന്‍ അവസരമൊരുക്കി മലബാര്‍ ഗോള്‍ഡ്

malabar-gold
SHARE

വാങ്ങുന്ന സ്വര്‍ണാഭരണത്തിന്‍റെ ഉറവിടം എവിടെനിന്ന് എന്നറിയാന്‍ ഉപഭോക്താവിന് അവസരമൊരുക്കി മലബാര്‍ ഗോള്‍ഡ്. ഉത്തരവാദിത്വമുള്ള ജ്വല്ലറി എന്ന നിലയിലാണ് സ്വര്‍ണത്തിന് ട്രാക്കിങ് സംവിധാനം ഒരുക്കിയിരിക്കുന്നത്.  

സ്വര്‍ണവില കുതിച്ചു കയറുമ്പോള്‍ മുടക്കുന്ന പണം അനര്‍ഹരിലേക്ക് പോകില്ലെന്നാണ് മലബാര്‍ ഗോള്‍ഡ് വാഗ്ദാനം ചെയ്യുന്നത്. സ്വര്‍ണഖനി മുതല്‍ ഉപഭോക്താവിന് ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. അനധികൃതമാര്‍ഗത്തിലൂടെ വരുന്ന സ്വര്‍ണം ഉപയോഗിക്കാതിരിക്കുക, ഉറ്റവര്‍ക്ക് സമ്മാനമായി വാങ്ങി നല്‍കാതിരിക്കുക.. ഇതാണ് മലബാര്‍ ഗോള്‍ഡ് മുന്നോട്ടുവയ്ക്കുന്ന ആശയം.  

 സാമൂഹ്യപ്രതിബദ്ധതയ്ക്കായി ലാഭത്തിന്‍റെ അഞ്ചുശതമാനം വിഹിതമാണ് മലബാര്‍ ഗോള്‍ഡ് മാറ്റിവയ്ക്കുന്നത്. വിശപ്പുരഹിത ലോകത്തിനായി പദ്ധതി തയ്യാറാക്കി. മുപ്പതിനായിരത്തോളം പേര്‍ക്ക് ഭക്ഷണം നല്‍കുന്നു. കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്, സ്ത്രീശാക്തീകരണത്തിന് പദ്ധതികള്‍, ഹരിതപദ്ധതികള്‍ എന്നിവയും സാമൂഹിക ഉത്തരവാദിത്വമായി ഏറ്റെടുത്തിട്ടുണ്ട്. 

കിട്ടുന്നതില്‍ ഒരു വിഹിതം സമൂഹത്തിന് തിരിച്ചു നല്‍കുക എന്ന പുതിയകാലത്തെ കോര്‍പറേറ്റ് ലോകത്തിന്‍റെ ആശയം ഏറ്റെടുത്തിരിക്കുകയാണ് മലബാര്‍ ഗോള്‍ഡ്.

MORE IN BUSINESS
SHOW MORE