തിരുവനന്തപുരത്ത് ബിജെപി രണ്ടാമതെത്തുമെന്ന് പന്ന്യന്‍; തള്ളി എം.വി ഗോവിന്ദന്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മല്‍സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്ന പന്ന്യന്‍ രവീന്ദ്രന്‍റെ വാക്കുകള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേരളത്തില്‍ ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് വരില്ലെന്നും തിരുവനന്തപുരത്ത് മല്‍സരം പന്ന്യനും തരൂരും തമ്മിലാണെന്നും അദ്ദേഹം തിരുത്തി. രാജീവ് ചന്ദ്രശേഖര്‍ ഭൂപടത്തിലേയില്ലെന്നും എം.വി. ഗോവിന്ദന്‍ തുറന്നടിച്ചു. 

തിരുവനന്തപുരത്ത് പോരാട്ടം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്നും യുഡിഎഫ് വോട്ടുകള്‍ ചോരുമെന്നുമായിരുന്നു പന്ന്യന്‍ നേരത്തെ പ്രതികരിച്ചത്. ത്രികോണ മല്‍സരമെന്ന തന്‍റെ ആദ്യ നിലപാട് തിരുത്തിയാണ് ബിജെപി രണ്ടാമതെത്തുമെന്ന് പന്ന്യന്‍ പറഞ്ഞത്. 

MV Govindan rejects ldf candidate Pannyan's remark on Congress